കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് ഇന്ത്യയുടെ മറുപടി! അതിര്‍ത്തിയിലെ ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു

  • By Aami Madhu
Google Oneindia Malayalam News

ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടരുന്ന പ്രകോപനത്തില്‍ പാകിസ്താന് ശക്തമായ മറുപടിയുമായി ഇന്ത്യ. പാക് അധീന കാശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ലീപ് താഴ്വരയിലുള്ള ടെറര്‍ ലോഞ്ച് പാഡുകളാണ് സൈന്യം തകര്‍ത്തതത്.

യെഡിയൂരപ്പ തെറിയ്ക്കും? കര്‍ണാടകത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ്? ചരടുവലിച്ച് നേതാക്കള്‍യെഡിയൂരപ്പ തെറിയ്ക്കും? കര്‍ണാടകത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ്? ചരടുവലിച്ച് നേതാക്കള്‍

കശ്മീരില്‍ നിയന്ത്രണരേഖ മറികടന്ന് ഭീകരരെ ഇന്ത്യയ്‌ലേക്ക് കടത്തുന്നതിനായി പാക് സൈനീക പോസ്റ്റുകള്‍ക്ക് സമീപം തയ്യാറാക്കിയ ലോഞ്ചുകളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി.വിശദാംശങ്ങളിലേക്ക്

 തിരിച്ചടിച്ച് ഇന്ത്യ

തിരിച്ചടിച്ച് ഇന്ത്യ

ഇന്ത്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യാന്‍ ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാകിസ്താന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പാകിസ്താന് മറുപടിയുമായി ഇന്ത്യ രംഗത്തെത്തിയത്. പാക് സൈന്യത്തിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുകയായിരുന്ന ലോഞ്ച് പാഡാണ് സൈന്യം തകര്‍ത്തത്.

 ഭീകരവാദ ക്യാമ്പുകള്‍

ഭീകരവാദ ക്യാമ്പുകള്‍

കാശ്മീരിന് സമീപത്തുള്ള ഗ്രാമങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു ഈ ഭീകരവാദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ആഗസ്റ്റ് 5 ന് കേന്ദ്രസര്‍ക്കാര്‍ കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാക് ചാര സംഘടനയായ ഐഎസ്ഐയടെ നേതൃത്വത്തില്‍ അതിര്‍ത്തിയില്‍ ഭീകരവാദ ക്യാമ്പുകള്‍ പാകിസ്താന്‍ തുടങ്ങിയതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

 പരിശീല ക്ലാസുകള്‍

പരിശീല ക്ലാസുകള്‍

ജെയ്ഷ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തൊയിബ എന്നീ സംഘടനകള്‍ പാകിസ്താന്‍റെ സഹായത്തോടെ അതിര്‍ത്തികളില്‍ ഭീകരാക്രമണത്തിനായി പരിശീലന ക്ലാസുകള്‍ നല്‍കി വരികയാണെന്നും ഐബി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയന്ത്രണ രേഖ കടന്ന് ജമ്മുവിലെത്തി ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍ ആക്രമിക്കാനാണ് ഈ ക്യാമ്പുകളിലെ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നതെന്നും ഇതുവഴി പ്രദേശത്ത് സാമുദായിക സംഘർഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു മുന്നറിയിപ്പ്.

 ദൃശ്യങ്ങള്‍ പുറത്ത്

ദൃശ്യങ്ങള്‍ പുറത്ത്

അതിനിടെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞ് കയറ്റം തകര്‍ത്തതിന്‍റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു. ആഗസ്റ്റില്‍ കേരാന്‍ സെക്ടറില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പാക് സൈന്യത്തിന്‍റെ പിന്തുണയോടെ പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.

 സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കി

സൈനീക നടപടിയില്‍ അഞ്ച് ഭീകരവാദികളെ സൈന്യം കൊലപ്പെടുത്തി. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്നാണ് വിവരം. അതേസമയം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വീഡിയോ

വീഡിയോ

ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണ നീക്കവുമായി പാകിസ്താന്‍?ആഗോള ഭീകരന്‍ മസൂദ് അസറിനെ രഹസ്യമായി മോചിപ്പിച്ചു

ആജീവനാന്തകാലത്തേക്കുള്ള ജോലിയെന്ന് കരുതിയല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നത്; ശശി തരൂര്‍ആജീവനാന്തകാലത്തേക്കുള്ള ജോലിയെന്ന് കരുതിയല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നത്; ശശി തരൂര്‍

English summary
Indian Army destroys Pakistan posts,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X