ഇന്ത്യന്‍ സൈന്യത്തിന്റെ ഡ്രോണ്‍ അബദ്ധവശാല്‍ പാകിസ്ഥാനില്‍; ഒരാഴ്ചയ്ക്കിടെയിലെ രണ്ടാമത്തെ സംഭവം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപരമായ ഡ്രോണ്‍ അശ്രദ്ധമായി നിയന്ത്രണ രേഖ (എല്‍ഒസി) കടന്ന് പാകിസ്ഥാനില്‍ എത്തിയതായി റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് സൈന്യം ഡ്രോണ്‍ കണ്ടെടുത്തതായാണ് വിവരം. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ ആര്‍മി ഡ്രോണ്‍ പതിവ് നിരീക്ഷണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതാനായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്‍ സൈന്യവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തലത്തിലുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയിലെ പൊഖ്റാന്‍ ഫയറിംഗ് റേഞ്ചിന് സമീപം ഇന്ത്യന്‍ എയര്‍ഫോഴ്സ് യുദ്ധവിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പരിശീല ബോംബ് പുറത്തുവിട്ടിരുന്നു.

ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവം. പരിശീലന അഭ്യാസങ്ങള്‍ക്കായി ഉദ്ദേശിച്ച ബോംബ് പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള തുറസായ സ്ഥലത്ത് വീഴുകയും ഇത് ഒരു സ്‌ഫോടനത്തിനും ഒരു ഗര്‍ത്തത്തിനും കാരണമാവുകയുമായിരുന്നു. സംഭവത്തിന്റെ ഫലമായി ആളപായമോ വസ്തുവകകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സംഭവത്തില്‍ ഐഎഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏതെങ്കിലും ബാഹ്യ പേലോഡ് അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട ദൗത്യങ്ങള്‍ക്കായി ഫൈറ്റര്‍ ജെറ്റുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളെയാണ് എയര്‍ സ്റ്റോര്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.












Click it and Unblock the Notifications