കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ലഡാക്ക് ആശുപത്രി സന്ദര്‍ശനം; വിവാദങ്ങളില്‍ വിശദീകരണവുമായി സൈന്യം

Google Oneindia Malayalam News

ദില്ലി: ലഡാക്കിലെ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരേയും ലേയില്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ മോദിയുടെ ഈ ആശുപത്രി സന്ദര്‍ശനത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മോജിയുടെ ആശുപത്രി സന്ദര്‍ശനം വലിയ ഗിമ്മിക്കാണെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

സംയുക്ത സൈനിക കരസേന മേധാവികള്‍ക്കൊപ്പം മോജി ആശുപത്രി സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ആരോപണങ്ങല്‍ഡ ശക്തിപ്പെടുന്നത്. ഇതിന് പിന്നാലെ ഉയരുന്ന വിവാദങ്ങളില്‍ ഇന്ത്യന്‍ സൈന്യം തന്നെ വിശദീകരവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മികച്ച ചികിത്സ

മികച്ച ചികിത്സ

പരിക്കേറ്റ സൈനികര്‍ക്ക് മികച്ച ചികിത്സ തന്നെയാണ് ലഭിക്കുന്തെന്നും കൊവിഡ് പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രത്യേക വാര്‍ഡിലാണ് സൈനികര്‍ കഴിയുന്നതെന്നും സൈനിക വൃത്തം അറിയിച്ചു. പ്രധാനമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനവുമായി ഉയരുന്ന വാദങ്ങളെല്ലാം തെറ്റാണെന്നും സൈന്യം വിശദീകരിച്ചു.

 വിശദീകരണവുമായി സൈന്യം

വിശദീകരണവുമായി സൈന്യം

പ്രധാനമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരവും മോശവുമായ ആരോപണങ്ങള്‍ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഈ വാദങ്ങളെയെല്ലാം തള്ളി സൈന്യം രംഗത്തെത്തുകയായിരുന്നു. മോദിയുടെ ആശുപത്രി സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് വെറും 'മാര്‍ക്കറ്റിങ് ഗിമ്മിക്കാ'ണെന്നാണ് പലരുടേയും അഭിപ്രായം.

 നിര്‍ഭാഗ്യകരം

നിര്‍ഭാഗ്യകരം

എന്നാല്‍ നമ്മുടെ ധീരരായ സൈനികരോട് സര്‍ക്കാര്‍ എങ്ങനെ പെരുമാറുന്നുവെന്നത് സംബന്ധിച്ച് മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും സൈനികര്‍ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും സൈന്യം പറഞ്ഞു.

ഹാളിനെ വാര്‍ഡാക്കി

ഹാളിനെ വാര്‍ഡാക്കി

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യക്കത്തില്‍ ജനറല്‍ ആശുപത്രിയുടെ ചില വാര്‍ഡുകള്‍ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ സാധാരണ ഉപയോഗിച്ചിരുന്ന ഒരു ഹാളിനെ വാര്‍ഡാക്കി മാറ്റുകയായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.

 യൂത്ത് ഹോസ്റ്റലാണോ

യൂത്ത് ഹോസ്റ്റലാണോ

മോദി സന്ദര്‍ശിച്ചത് ഇത് ശരിക്കും ഒരു ആശുപത്രിയാണോ അതോ യൂത്ത് ഹോസ്റ്റലാണോയെന്നും ചിലര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഒരു മെഡിക്കല്‍ ഉപകരണവുമില്ലാതെ വെറും കിടക്കകള്‍ മാത്രമുള്ള ഒരു ആശുപത്രിയും ഞാന്‍ കണ്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. സമാനമായ കാര്യം ചൂണ്ടിക്കാട്ടി മറ്റ് നിരവധി പേരും രംഗത്ത് എത്തിയിയിരുന്നു.

 ഫോട്ടോ ഷോപ്പ് ഗിമ്മിക്ക്

ഫോട്ടോ ഷോപ്പ് ഗിമ്മിക്ക്

നിങ്ങളുടെ ഫോട്ടോ ഷോപ്പ് ഗിമ്മിക്കിന് വേണ്ടി ഞങ്ങളെ ഉപയോഗിക്കേണ്ടതില്ലെന്ന് പറയാന്‍ സൈനികര്‍ തയ്യാറാവേണ്ടിരുന്നെന്നാണ് നേഹ എന്ന വ്യക്തി ട്വിറ്ററില്‍ കുറിച്ചത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഒരു കോണ്‍ഫറന്‍സ് ഹാളിനെ ആശുപത്രി മുറിയാക്കി മാറ്റിയിരിക്കുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഫോട്ടോ ഷൂട്ട്

ഫോട്ടോ ഷൂട്ട്

ഫോട്ടോ ഷൂട്ട് നടത്താനായി കുറച്ചു സൈനികള്‍ ഉള്‍പ്പടേയുള്ളവര്‍ ഇരിക്കുന്ന ഒരു നല്ല ആശുപത്രി വാര്‍ഡ് സെറ്റ് വേണമെന്ന് മോദിയുടെ ഓഫീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നോയെന്നാണ് വിദ്യാ കൃഷ്ണന്‍ എന്നയാള്‍ ചോദിക്കുന്നത്. ആശുപത്രി വാര്‍ഡായിട്ടും ഡോക്ടര്‍മാരും നഴ്‌സും പോയിട്ട് ഒരു മെഡിക്കല്‍ ത്രാഷ് ബിന്‍ പോലുമില്ലാത്തതാണ് പലരും ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് സൈന്യത്തിന്റെ വെളിപ്പെടുത്തല്‍.

English summary
Indian Army Explanation In PM Modi Visit to Soldiers At Lah Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X