കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ; തന്ത്ര മേഖല നിയന്ത്രണത്തില്‍, ചൈനയുടെ നീക്കം ഒപ്പിയെടുക്കാം

Google Oneindia Malayalam News

ദില്ലി: ലഡാക്ക് അതിര്‍ത്തിയില്‍ ഒടുവില്‍ ഇന്ത്യന്‍ സൈന്യത്തിന് മേല്‍ക്കൈ. തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യന്‍ സൈന്യം സ്ഥാനമുറപ്പിച്ചു. ചൈനീസ് സൈന്യത്തിന്റെ ഓരോ നീക്കങ്ങളും അറിയാന്‍ സാധിക്കുന്ന കുന്നിന്‍ മേഖലകളിലെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ സൈനികരുണ്ട്. അതിര്‍ത്തി പോരില്‍ ഇന്ത്യ സുപ്രധാന മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. പാന്‍ഗോങ് സോ നദിയോട് ചേര്‍ന്ന ഫിങ്കര്‍ 4 എന്ന മേഖലയില്‍ ചൈനീസ് സൈന്യം നടത്തുന്ന എല്ലാ പടയൊരുക്കങ്ങളും ഇന്ത്യന്‍ സൈനികര്‍ക്ക് നിരീക്ഷിക്കാന്‍ നിലവില്‍ സാധിക്കും.

b

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ചകള്‍ ഇന്നും നടന്നു. ബ്രിഗേഡിയര്‍, കമാന്റിങ് ഓഫീസര്‍ തല ചര്‍ച്ചകളാണ് ഇന്ന് കിഴക്കന്‍ ലഡാക്കില്‍ നടന്നത്. അതേസമയം, ലഡാക്ക് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ റഷ്യയിലുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇരുവരും ചര്‍ച്ച നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കൈയ്യേറ്റ ശ്രമം നടത്താന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കമാന്റര്‍മാര്‍ക്ക് ഇന്ത്യന്‍ സൈനിക ഓഫീസര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്തുവില കൊടുത്തും ചൈനീസ് സൈന്യത്തിന്റെ നീക്കം തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കൊറോണ 'ആളെ കൊല്ലി' ആണെന്ന് ട്രംപിന് നേരത്തെ അറിയാം; പക്ഷേ... ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍കൊറോണ 'ആളെ കൊല്ലി' ആണെന്ന് ട്രംപിന് നേരത്തെ അറിയാം; പക്ഷേ... ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

അതിനിടെ ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. ഇന്ത്യയേക്കാള്‍ ശക്തി തങ്ങള്‍ക്കാണ് എന്ന ചൈനയുടെ പ്രതികരണം ഇതിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പരാജയപ്പെടുമെന്നും ചൈനക്ക് വന്‍ സൈനിക ശക്തിയുണ്ടെന്നുമാണ് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ എഴുതിയത്. സൈനിക ശക്തിയില്‍ ചൈന മുന്നിലാണെന്നും പത്രം പറയുന്നു. ചൈനയോട് ശക്തമായ മല്‍സരത്തിന് ഒരുങ്ങിയാല്‍ ഇന്ത്യ പരാജയപ്പെടും. അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയാല്‍ ഇന്ത്യ ജയിക്കാന്‍ സാധ്യതയില്ലെന്നും ഗ്ലോബല്‍ ടൈംസ് അവകാശപ്പെടുന്നു.

ആ ഭാര്യ സ്ത്രീയായിരുന്നില്ല... 8 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞു, സംഭവം ഇങ്ങനെആ ഭാര്യ സ്ത്രീയായിരുന്നില്ല... 8 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞു, സംഭവം ഇങ്ങനെ

ചൈനീസ് വിദേശകാര്യ മന്ത്രി ജനറല്‍ വീ ഫെന്‍ഗിയുമായി രാജ്‌നാഥ് സിങ് കഴിഞ്ഞാഴ്ച റഷ്യയില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തി മാനിക്കണമെന്നും ഏകപക്ഷീയമായ നീക്കങ്ങള്‍ ഒഴിവാക്കണമെന്നുമാണ് രാജ്‌നാഥ് സിങ് ഉണര്‍ത്തിയത്. എന്നാല്‍ ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇതുവരെ തയ്യാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ ലഡാക്ക് അതിര്‍ത്തിയില്‍ കൂടുതലായി സൈനികരെ വിന്യസിച്ച് തന്ത്ര പ്രധാന മേഖലകളില്‍ മേല്‍കൈ സ്ഥാപിച്ചിരിക്കുന്നത്.

English summary
Indian Army has occupied heights overlooking the Chinese Army positions at Finger 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X