കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൌലത്ത് ബെഗ് ഓൾഡിയിൽ നിർണായക നീക്കത്തിന് സൈന്യം: 10,000 വർഷം മുമ്പത്തെ തടാകം വീണ്ടെടുക്കും!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനിടെ സേനാ വിന്യാസം ശക്തിപ്പെടുത്തുന്നതിനൊപ്പം ജലപര്യവേഷണ ദൌത്യത്തിലേർപ്പെട്ട് ഇന്ത്യൻ സൈന. കിഴക്കൻ ലഡാക്കിലെ 17000 അടി ഉയരത്തിൽ ദൌലത്ത് ബാഗ് ഔൾഡിയിലെ പർവതത്തിന് മുകളിലാണ് ഇന്ത്യൻ സൈന്യം വെള്ളത്തിനായി പര്യവേക്ഷണം നടത്തുന്നത്. ഇന്ത്യ- ചൈന അതിർത്തിയിലെ വിദൂരവും തന്ത്രപ്രധാനവുമായ സൈനിക ഔട്ട്പോസ്റ്റാണ് ദൌലത്ത് ബാഗ് ഔൾഡി. ഇവിടെ സൈന്യത്തെ വിന്യസിക്കുന്നതിനായി ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങളാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രശസ്ത ജിയോളജിസ്റ്റാണ് ഇതിനായി ഇതിനായി ഇന്ത്യൻ സൈന്യത്തിനൊപ്പമുള്ളത്. നേരത്തെ സിയാച്ചിനിലും ബറ്റാലിക്കിലും ഇദ്ദേഹമായിരുന്നു ഇന്ത്യൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ചിരുന്നത്. 10,000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിലനിന്നിരുന്ന പാലിയോ തടാകം പുനർനിർമിക്കാനും പദ്ധതിയിടുന്നുണ്ട്.

 ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് സമ്പൂർണ്ണ സ്കോളർഷിപ്പ്: നിർണായക പ്രഖ്യാപനവുമായി യുഎഇ ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് സമ്പൂർണ്ണ സ്കോളർഷിപ്പ്: നിർണായക പ്രഖ്യാപനവുമായി യുഎഇ

2020 മെയ് മാസത്തിന് ശേഷം ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് സമീപത്താണ് ദൌലത്ത് ബാഗ് ഓൾഡി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ സൈനിക പോസ്റ്റ് കൂടിയാണിത്. ഡിബിഒയിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ജിയോളജിസ്റ്റും ഇന്ത്യൻ സൈന്യവും. ഇവിടെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം അനുകൂലമാണെന്ന് കരുതുന്നതായും ഇന്ത്യൻ സൈനികർക്കായി ഇവിടെ വെള്ളം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ അദ്ദേഹം പറയുന്നു.

dbo-16002

ഞാൻ ദൌലത്ത് ബാഗ് ഓൾഡി സന്ദർശിച്ചെന്നും സുസ്ഥിര ഭുഗർഭ ജലവിഭവ പര്യവേഷണത്തിന്റെ ഭാഗമായി കാരു മുതൽ ടാംഗിൾ വരെയുള്ള പ്രദേശത്ത് 28 ദിവസത്തോളം താമസിച്ചുവെന്നും റിതേഷ് ആര്യ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കിഴക്കൻ ലഡാക്കിൽ സൈന്യത്തെ വിന്യസിക്കുന്നതിനായി ഭൂഗർഭ ജലസ്രോതസ്സുകൾ കണ്ടെത്തുന്നതിനായി നേരത്തെയും ഡോ. റിതേഷ് ആര്യയെ നിയോഗിച്ചിരുന്നു. ഈ ദൌത്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
Indian army is all set to fight even in winter

ഗാൽവൻ വാലിക്ക് പുറമേ പാൻഗോങ് സോ, ലുക്കുങ്ങ്, താക്കുങ്ങ്, ചുഷുൽ, റെസാങ്, ലാ, ടാങ്ട്സ് എന്നിവിടങ്ങളിലും ഇത്തരത്തിൽ പര്യവേഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. കിഴക്കൻ ലഡാക്കിൽ പാലിയോ തടാകം പുനർനിർമിക്കുന്നത് ഇന്ത്യൻ സൈനികരുടെ മനോവീര്യവും മറുവശത്ത് ധൈര്യവും വർധിപ്പിക്കാൻ ഇത് സഹായിക്കും. ഇതിന് പുറമേ വരും കാലങ്ങളിൽ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Indian army hunt for water at DBO and plans to revive a 10,000-year-old lake In Eastern Ladakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X