ഇതാണോ നവാസ് ഷെരീഫേ 'ഭായി ഭായി'? അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയ 3 ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാക് സന്ദര്‍ശനത്തിന് ക്ഷണിച്ചത് വാര്‍ത്തയായിരുന്നു. ഇന്ത്യയും പാകിസ്താനും ഭായി ഭായി എന്നൊക്കെ മാധ്യമങ്ങള്‍ പുകഴ്ത്തുകയും ചെയ്തു. എന്നാല്‍ അതിര്‍ത്തിയില്‍ ഈ ബന്ധം ഭായി ഭായി ഒന്നുമല്ല. കഴിഞ്ഞ ദിവസം രാത്രിയും അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു.
ജമ്മു കശ്മീരിലെ കെറന്‍ സെക്ടറില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച് മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. രാത്രി 11 നും 12നും ഇടയിലാണ് സൈന്യം നുഴഞ്ഞു കയറ്റക്കാരെ വെടിവച്ച് വീഴ്ത്തിയത്. എകെ 47 ഉള്‍പ്പടെയുള്ള ഒട്ടേറെ ആയുധങ്ങള്‍ ഭീകരരുടെ മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി.

അതേമയം അതിര്‍ത്തി രേഖയില്‍ പാകിസ്താന്‍ സൈന്യം നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം വീണ്ടും തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഈ മാസം തന്നെ പലതവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി. ജൂലൈ ആറിന് ആര്‍ എസ് പുര സെക്ടറിലും കുപ് വാര ജില്ലയിവും പാകിസ്താന്‍ നടത്തിയ വെടി വയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 22 ന് ആര്‍എസ് പുര സെക്ടറില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.












Click it and Unblock the Notifications