കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുത്തുകാട്ടി ഇന്ത്യന്‍ സൈന്യം; എവറസ്റ്റ് കീഴടക്കിയത് ഓക്‌സിജന്‍ സിലിണ്ടറില്ലാതെ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കി ഇന്ത്യന്‍ സൈനികര്‍ കരുത്തുകാട്ടി. സൈന്യത്തിലെ നാലംഗ സംഘമാണ് എവറസ്റ്റ് കീഴടക്കിയത്. ഇതാദ്യമായാണ് ഒരു സംഘം ഇത്തരത്തില്‍ എവറസ്റ്റ് കീഴടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുഞ്ചോക്ക് തെന്‍ഡ, കെല്‍ഷങ് ദോര്‍ജീ ഭൂട്ടിയ, കല്‍ദന്‍ പഞ്ചുര്‍, സോനം ഫട്‌സോക് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

പതിനാലംഗസംഘമാണ് എവറസ്റ്റ് കയറാനായെത്തിയത്. ഇവരില്‍ മറ്റു മൂന്നുപേര്‍ ഓക്‌സിജന്റെ സഹായത്തോടെയാണ് മലകയറിയത്. ഓക്‌സിജന്‍ ഉപയോഗിക്കാതെ പത്തംഗങ്ങളെങ്കിലും എവറസ്റ്റ് കയറണമെന്നാണ് ഉദ്ദേശിച്ചരുന്നതെന്ന് സംഗത്തിന്റെ ലീഡര്‍ കേണല്‍ വിശാല്‍ ദുബെ പറഞ്ഞു. എവറസ്റ്റില്‍ ഇത്രയും റിസ്‌കെടുത്ത് കയറുന്ന ആദ്യ സംഘമെന്ന ബഹുമതി ഇനി ഇന്ത്യന്‍ സൈന്യത്തിനായിരിക്കും.

everest

ഇതുവരെ 8848 മീറ്റര്‍ എവറസ്റ്റില്‍ നാലായിരത്തോളം പേര്‍ കീഴടക്കിയെങ്കിലും 187 പേര്‍ മാത്രമാണ് ഓക്‌സിജന്‍ സിലിണ്ടര്‍ സഹായം കൂടാതെ എവറസ്റ്റിന്റെ നെറുകയിലെത്തിയത്. ഇവര്‍ സംഘങ്ങളായിട്ടായിരുന്നില്ല. പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച സൈനികരുടെ സംഘം മെയ് 21ന് കാഠ്മണ്ഠുവിലേക്ക് മടങ്ങിയെത്തി. സൈന്യത്തിന്റെ അഭിമാനമായ സൈനികരെ ആദരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
English summary
Indian Army men climb Everest without using oxygen cylinders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X