വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു: ആര്‍മി മേജറിനെതിരെ കേസ്, ഭര്‍ത്താവിന്റെ മരണം ആത്മഹത്യയല്ലെന്ന്
ദില്ലി: വീട്ടുജോലിക്കാരിയെ പീഡിച്ച സൈനികനെതിരെ കേസ്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ദില്ലിയിലെ ആര്‍മി മേജറിനെതിരെ ദില്ലി പോലീസ് കേസെടുത്തിട്ടുള്ളത്. തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് മേജറിനെതിരെ പരാതി നല്കിയ വീട്ടുജോലിക്കാരി ഭര്‍ത്താവിന്റെ ദുരൂഹ മരണത്തിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു. കുറച്ച് ദിവസം മുമ്പ് മരിച്ച തന്റെ ഭര്‍ത്താവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
സെപ്തംബര്‍ 25നാണ് ആര്‍മി മേജറിനെതിരെ വീട്ടുജോലിക്കാരി പരാതി നല്‍കിയത്. തന്നെ പീഡിപ്പിച്ചതോടെ താന്‍ ഭര്തൃവീട്ടിലേത്ത് താമസം മാറ്റിയെങ്കിലും ഭര്‍ത്താവ് മേജറിന്റെ വീട്ടില്‍ തന്നെ താമസിക്കുകയായിരുന്നു. ജൂലൈയില്‍ ഭര്‍ത്താവ് തന്നെ വിളിച്ചെന്നും പിന്നീട് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് ദില്ലി പോലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു.

ദില്ലി കന്റോണ്നമെന്റ് ഏരിയയിലെ വീട്ടില്‍ വെച്ചാണ് മേജര്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. പരാതിക്കാരിയും ഭര്‍ത്താവും മേജറിന്റെ വീട്ടില്‍ വീട്ടുജോലിക്കാരായി ജോലി നോക്കിവരികയായിരുന്നുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 12ന് ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് പുറത്തയച്ച ശേഷമാണ് പീഡിപ്പിച്ചതെന്നും പരാതിക്കാരി പറയുന്നു. പിന്നീടും മേജറില്‍ നിന്ന് പീഡനം നേരിട്ടെന്നും പരാതിയില്‍ പറയുന്നു. തന്നെയും ഭര്‍ത്താവിനെയും സ്ഥിരമായി മേജര്‍ മര്‍ദിക്കാറുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications