കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഒരുങ്ങുന്നത് ഇന്ത്യയുമായി കൊമ്പുകോര്‍ക്കാന്‍!! അതിര്‍ത്തിയില്‍ തിരക്കിട്ട സൈനിക വിന്യാസം

190 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സൈന്യത്തെ വിന്യസിക്കുന്നത്

Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാകിസ്താന്‍ സൈനിക വിന്യാസം നടത്തുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍. 190 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് പാക് റേഞ്ചര്‍മാരെ മാറ്റി തല്‍സ്ഥാനത്ത് സൈന്യത്തെ വിന്യസിക്കുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവു വരാത്ത സാഹചര്യത്തില്‍ അതിര്‍ത്തിയിലെ പാകിസ്താന്റെ സൈനിക വിന്യാസം ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.

പാക് നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുന്നു

പാക് നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുന്നു

അതിര്‍ത്തിയില്‍ പാക് റേഞ്ചര്‍മാരെ മാറ്റി പാക് സൈന്യത്തെ നിയമിക്കുന്ന പാകിസ്താന്‍ ആയുധങ്ങളും അതിര്‍ത്തിയില്‍ എത്തിക്കുന്നുണ്ട്. ജമ്മു കശ്മീര്‍, ഗുജറാത്ത് രാജസ്ഥാന്‍ അതിര്‍ത്തികളില്‍ പാകിസ്താന്‍ നടത്തുന്ന ഓരോ നീക്കങ്ങളും ബിഎസ്എഫ് ജവാന്മാര്‍ നിരീക്ഷിച്ചുവരികയാണ്

ഇന്ത്യ ജാഗ്രതയോടെ

ഇന്ത്യ ജാഗ്രതയോടെ

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്താന്‍ പതിവാക്കിയതോടെ ഇന്ത്യയും കനത്ത ജാഗ്രതയിലാണ്. ഒരാഴ്ചയോളമായി അതിര്‍ത്തിയിലേക്ക് വാഹനങ്ങളില്‍ പാകിസ്താന്‍ വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കുന്നുവെന്ന വിവരവും ഇന്റലിജന്‍സ് പുറത്തുവിടുന്നു. ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് അഭിമുഖമായി സൈന്യത്തെ വിന്യസിക്കുന്നതായി കേന്ദ്രവും സ്ഥിരീകരിച്ചിട്ടുണ്ട്.

പാക് പദ്ധതിയെന്ത്?

പാക് പദ്ധതിയെന്ത്?

അതിര്‍ത്തിയില്‍ കനത്ത സൈനിക വിന്യാസം നടത്തുന്നതിന് പിന്നിലുള്ള പാകിസ്താന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തുവിട്ടിട്ടില്ല.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സെപ്തംബര്‍ 29ന് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനുമായുള്ള സംഘര്‍ഷങ്ങള്‍ ദിനം പ്രതി വര്‍ധിച്ചുവരികയാണ്. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും ഇതിന്റെ തീവ്രത വര്‍ധിപ്പിക്കുകയാണ്.

 പാക് പ്രകോപനത്തോട് ഇന്ത്യ

പാക് പ്രകോപനത്തോട് ഇന്ത്യ

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന പാകിസ്താന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെങ്കിലും പാക് ഷെല്ലാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെടുന്നത് പതിവായതോടെ ഇന്ത്യയും നിലപാട് കടുപ്പിച്ചിട്ടുണ്ട്.

English summary
Indian army on alert when Pak army personnel replacing Rangers as border heat escalates. Intelligence agencies found Pakistan used many vehicles regularly bringing soldiers and arms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X