ജമ്മു കശ്മീര്‍: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു, സൈനികന്റെ കഴുത്തറുത്ത് പാകിസ്താന്റെ പകതീര്‍ക്കല്‍
ആക്രമണം മച്ച് മേഖലയില്‍, ഒരാളുടെ മൃതദേഹം അംഗഛേദം നടത്തിയ നിലയില്‍
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മൂന്ന് സൈനികരില്‍ ഒരാളുടെ മൃതദേഹം അംഗഛേദം നടത്തിയ നിലയിലാണുള്ളത്. പാക് സൈന്യത്തിന്റെ ആക്രമണത്തിലാണ് സൈനികര്‍ മരിച്ചത്. ജമ്മു കശ്മീരിലെ മച്ചല്‍ മേഖലയിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കശ്മീരില്‍ രണ്ടാം തവണയാണ് ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ അംഗഛേദം ചെയ്യുന്നത്.
ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയില്‍ മച്ചല്‍ സെക്ടറിലായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലാണ് സൈനികര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം ഇന്ത്യന്‍ ലസൈനികന്‍ മന്‍ദീപ് സിംഗിന്റെ ശരീരം പാക് ഭീകരര്‍ അംഗഛേദം നടത്തിയത് പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് പാകിസ്താന്‍ ഇന്ത്യയ്ക്ക് നേരെയുള്ള പ്രകോപനം ശക്തമാക്കിയിരുന്നു. നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്താന്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിക്കുന്നതും പതിവാക്കിയിരുന്നു. ഇതിനിടെയാണ് പാക് സൈന്യം ഇന്ത്യന്‍ സൈനികനെ അംഗഛേദം ചെയ്യുന്നത്.












Click it and Unblock the Notifications