കശ്മീരില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്, കുപ് വാരയില്‍ തിരച്ചില്‍ ശക്തമാക്കി
മൂന്ന് ഭീകരരെ കണ്ടുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്
ശ്രീനഗര്‍: ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കശ്മീരില്‍ തിരച്ചില്‍ ശക്തമാക്കി. കുപ് വാര ജില്ലയിലെ വനപ്രദേശത്താണ് ഇന്ത്യന്‍ സൈന്യവും പൊലീസും ചേര്‍ന്ന് സംയുക്ത ഓപ്പറേഷന് ആരംഭിച്ചിട്ടുള്ളത്. പ്രദേശത്തുനിന്ന് വെടിയൊച്ചകള്‍ കേട്ടതായി വിവരമുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മൂന്ന് ഭീകരരെ കണ്ടുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
ഇന്ത്യന്‍ സൈനികന് മന്ദീപ് സിംഗിനെ കൊലപ്പെടുത്തി അംഗച്ഛേദം നടത്തിയ മച്ചില്‍ പ്രദേശത്തായിരുന്നു ഇന്ത്യന്‍ സൈന്യം ഭീകവിരുദ്ധ ഓപ്പറേഷന് ആരംഭിച്ചത്. ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രദേശത്ത് ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ തടസ്സപ്പെട്ടത് ഭീകരരുടെ സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്.
Indian army and police launch joint anti-terror operation in Kashmir https://t.co/G4597TEeZQ
— IBTimes UK (@IBTimesUK) October 30, 2016
ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് അധീനകശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചതിന് പിന്നാലെ പാകിസ്താന് നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കിനെ തുടര്‍ന്ന് ശനിയാഴ്ച വരെ 45 തവണയാണ് പാകിസ്താന് കരാര്‍ ലംഘിച്ച് അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications