കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍, കുപ് വാരയില്‍ തിരച്ചില്‍ ശക്തമാക്കി

മൂന്ന് ഭീകരരെ കണ്ടുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കശ്മീരില്‍ തിരച്ചില്‍ ശക്തമാക്കി. കുപ് വാര ജില്ലയിലെ വനപ്രദേശത്താണ് ഇന്ത്യന്‍ സൈന്യവും പൊലീസും ചേര്‍ന്ന് സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചിട്ടുള്ളത്. പ്രദേശത്തുനിന്ന് വെടിയൊച്ചകള്‍ കേട്ടതായി വിവരമുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മൂന്ന് ഭീകരരെ കണ്ടുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

ഇന്ത്യന്‍ സൈനികന്‍ മന്‍ദീപ് സിംഗിനെ കൊലപ്പെടുത്തി അംഗച്ഛേദം നടത്തിയ മച്ചില്‍ പ്രദേശത്തായിരുന്നു ഇന്ത്യന്‍ സൈന്യം ഭീകവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്. ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രദേശത്ത് ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ തടസ്സപ്പെട്ടത് ഭീകരരുടെ സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് അധീനകശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചതിന് പിന്നാലെ പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ശനിയാഴ്ച വരെ 45 തവണയാണ് പാകിസ്താന്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

English summary
Indian army and police started joint anti-terror operation in Kashmir. Indian army on high alert after Pakistan killed and mutilated BSF jawan's deadbody in Machchil sector in Kupwara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X