Get Updates
Get notified of breaking news, exclusive insights, and must-see stories!

സിയാച്ചിനില്‍ നിന്നും പിന്മാറാമെന്ന് പാക്കിസ്ഥാന്‍; ഇല്ലെന്ന് ഇന്ത്യ

ദില്ലി: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇന്ത്യന്‍ അധികൃതര്‍. സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ 10 സൈനികര്‍ മരിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നത്. സൈന്യത്തെ പിന്‍വലിക്കുന്നതില്‍ പാക്കിസ്ഥാന്‍ അനുകൂലനിലപാട് അറിയിച്ചിരുന്നു.

എന്നാല്‍, ഇന്ത്യന്‍ സൈന്യം ഏതു പരിതസ്ഥിതിയിലും അതിര്‍ത്തി സംരക്ഷിക്കുമെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ ഡി എസ് ഹൂഡ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചോദ്യത്തിന്റെ ആവശ്യമില്ലെന്നും ഇന്ത്യ സൈനികവിന്യാസം തുടരുമെന്നും അദ്ദേഹം പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

army-soliders

സിയാച്ചിനില്‍ നിന്നും തുല്യ ദൂരത്തില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഒരുക്കമാണെന്ന് കഴിഞ്ഞവര്‍ഷം ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്തും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം ആലോചിക്കണമെന്ന് പറഞ്ഞിരുന്നു.

എന്നാല്‍, ഇന്ത്യയുടെ മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ഹൂഡ പറഞ്ഞു. ഏതെങ്കിലും ദുരന്തരത്തിന്റെ പേരില്‍ സൈന്യത്തെ പിന്‍വലിക്കുന്നത് അപകരവും ശരിയായ നടപടിയുമല്ല. ഇക്കാര്യത്തില്‍ ചര്‍ച്ചയുടെ ആവശ്യമില്ല. ഏതു പരിതസ്ഥിതിയിലും ജോലി ചെയ്യാന്‍ ഇന്ത്യന്‍ സൈനികര്‍ കരുത്തുറ്റതാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+