കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറക്കെട്ടിനിടയിലൂടെ നുഴഞ്ഞ് കയറി പാക് ഭീകരർ, വെടിവെച്ച് പറത്തി ഇന്ത്യൻ സൈനികർ, വീഡിയോ!

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി വഴി നുഴഞ്ഞ് കയറ്റത്തിന് ശ്രമം നടത്തിയ പാക് ഭീകരരെ നിലം തൊടാതെ പറപ്പച്ച് ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീരിലെ കുപ്വാരയിലാണ് പാകിസ്താനില്‍ നിന്നുളള ഭീകരര്‍ നുഴഞ്ഞ് കയറ്റ ശ്രമം നടത്തിയത്. ജൂലൈ 30ന് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സൈന്യം പുറത്ത് വിട്ടു. നാല് ഭീകരര്‍ ആണ് നിയന്ത്രണ രേഖ മറികടക്കാന്‍ ശ്രമിച്ചത്. പാറകള്‍ക്ക് ഇടയിലൂടെ ഭീകരര്‍ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതും തിരിച്ചോടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രവചനം വലത്തോട്ട്,പാലാക്കാർ ഇടത്തോട്ട്!എക്സിറ്റ് പോൾ ഫലത്തെ അട്ടിമറിച്ച് എൽഡിഎഫ്ഏഷ്യാനെറ്റ് ന്യൂസ് പ്രവചനം വലത്തോട്ട്,പാലാക്കാർ ഇടത്തോട്ട്!എക്സിറ്റ് പോൾ ഫലത്തെ അട്ടിമറിച്ച് എൽഡിഎഫ്

ഇന്ത്യന്‍ സൈന്യം ശക്തമായി വെടിയുതിര്‍ത്തതോടെയാണ് ഭീകരര്‍ തിരിഞ്ഞോടിയത്. ഇന്ത്യയിലേക്ക് കടന്ന് ആക്രമണങ്ങള്‍ നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് ഒരാഴ്ച മുന്‍പാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തര പ്രകോപനം സൃഷ്ടിക്കുന്നുണ്ട്.

pak

അടുത്തിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെ മൃതദേഹങ്ങള്‍ സൈനികര്‍ കൊണ്ട് പോകുന്ന ദൃശ്യങ്ങളും ഇന്ത്യന്‍ സൈന്യം പുറത്ത് വിട്ടിരുന്നു. വെള്ളക്കൊടി വീശിയാണ് സൈനികര്‍ മൃതദേഹം തിരികെ കൊണ്ട് പോകാന്‍ എത്തിയത്. ഇന്ത്യയിലേക്ക് വന്‍ തോതില്‍ ഭീകരരെ അയക്കാനുളള നീക്കങ്ങളാണ് പാകിസ്താന്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാണി വേറെ ജോസ് കെ മാണി വേറെ, തോറ്റിട്ടും കരുത്ത് തെളിയിച്ച് പിജെ ജോസഫ്, പാല കണ്ടത് നെറികെട്ട കളികൾ!മാണി വേറെ ജോസ് കെ മാണി വേറെ, തോറ്റിട്ടും കരുത്ത് തെളിയിച്ച് പിജെ ജോസഫ്, പാല കണ്ടത് നെറികെട്ട കളികൾ!

പുല്‍വാമയ്ക്ക് ശേഷം മിന്നലാക്രമണത്തിലൂടെ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രം അടുത്തിടെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അഞ്ഞൂറോളം ഭീകരരാണ് ഇവിടെ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ തയ്യാറെടുക്കുന്നത് എന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്തിടെ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക ഡ്രോണുകള്‍ ഉപയോഗിച്ച് കടത്തിയ ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തിരുന്നു.

English summary
Indian Army releases video of Pak terrorists running back after failed infiltration attempt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X