Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിർത്തിയിൽ വീണ്ടും വെടിവെപ്പ്; 2 പാക് സൈനീകരെ വധിച്ചു, ഇന്ത്യൻ ജവാന് വീരമൃത്യു

അതിർത്തിയിൽ വെടിവെപ്പ്. ഇന്ത്യൻ സൈന്യവും പാക് സൈന്യവും തമ്മിൽ ശക്തമായ വെടിവെയ്പ്പ് നടന്നു. പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഒരു സൈനികനുൾപ്പെടെ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും രണ്ട് പാക് സൈനികരെ ഇന്ത്യ വധിക്കുകയും ചെയ്തെന്ന് റിപ്പോർട്ട്. ജമ്മു കശ്മീരിലെ ഉറി സെക്ടറിലും രാംപൂരിലെ നിയന്ത്രണ രേഖയിലുമാണ് വെടിവെയ്പ്പുണ്ടായത്.

വെടിവെയ്പ്പിൽ രണ്ട് പാക് ജവാന്മാർക്ക് ജീവൻ നഷ്ടമായതായി പാകിസ്ഥാൻ ആർമി സ്ഥിരീകരിച്ചിട്ടുണ്ട്. നൈബ് സുബേദാർ കാൻഡെറോ, ശിപായി ഇഹ്സാൻ എന്നിവർ കൊല്ലപ്പെട്ടെന്നാണ് പാക് സൈന്യം വ്യക്തമാക്കിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പാക് ആർമി രണ്ട് സൈനികർ കൊല്ലപ്പെട്ടന്ന സ്ഥിരീകരണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ 36 മണിക്കൂറായി വെടിവെയ്പ്പ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Army

ഇന്ത്യൻ സൈന്യത്തിന് വെടിവെയ്പ്പിൽ കനത്ത നാശം വിതച്ചെന്ന് പാക് ആർമിയും അവകാശപ്പെടുന്നുണ്ട്. രാവിലെ 11.30 ഓടെയായിരുന്നു പാകിസ്താൻ സൈന്യത്തിന്റെ ആക്രമണം. ഞായറാഴ്ച്ച നൗഷേര സെക്ടറിൽ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചിരുന്നു. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. നസീമ ബീഗം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ട പ്രദേശവാസി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+