കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍നാല് ഭീകര കേന്ദ്രങ്ങളെന്ന് ഇന്റലിജന്‍സ്,ഇന്ത്യ മറ്റൊരു മിന്നലാക്രമണത്തിനൊരുങ്ങുന്നു!

സാംബാ സെക്ടറില്‍ ഭീകരസംഘനകളുടെ താവളങ്ങളുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ സാംബാ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി നാല് ഭീകര കേന്ദ്രങ്ങളുണ്ടെന്ന് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. പാകിസ്താന്‍ കഴിഞ്ഞ ദിവസം നടത്തിയ ഷെല്ലാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ട സാംബാ സെക്ടറില്‍ ഭീകരസംഘനകളുടെ താവളങ്ങളുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍.

പാകിസ്താന്റെ ഭാഗത്തുനിന്ന് അഞ്ച് കിലോാമീറ്റര്‍ പരിധിക്കുള്ളില്‍ ജെയ്‌ഷെ മുഹമ്മദിന്റെ താവളമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. ആയുധധാരികളായ ഭീകരര്‍ പാകിസ്താനിലെ നൂറുല്‍ ഇസ്ലാം അതിര്‍ത്തി പോസ്റ്റുകള്‍ക്ക് സമീപത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ഉറി ഭീകരാക്രമണം, പത്താന്‍ കോട്ട് ഭീകരാക്രമണം എന്നിവയ്ക്ക് സമാനമായ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരരെ പരിശീലിപ്പിക്കുന്നത് ഇവിടങ്ങളില്‍ വച്ചാണെന്നും ആര്‍മി ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഹര്‍പൂര്‍, കത്വായിലെ ഹിരാനഗര്‍ എന്നിവിടങ്ങളിലെ സൈനിക പോസ്റ്റുകള്‍ക്ക് എതിര്‍വശത്തായാണ് ഈ ഭീകരകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

indianarmy

ജമ്മു കശ്മീരിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ക്ക് സൗകര്യമൊരുക്കുന്നത് ജമാഅത്ത് ഉദ് ദവ തലവന്‍ ഹഫീസ് സയീദിന്റെ സഹായി അബ്ദുള്‍ ഖയൂം ആണെന്നും പരാമര്‍ശമുണ്ട്. ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ തിരിച്ചടി നേരിട്ടതോടെ പാക് അധീന കശ്മീരിലുള്ള ഭീകരകേന്ദ്രങ്ങള്‍ പാകിസ്താന്റെ ഭൂപ്രദേശത്ത് മാറ്റി സ്ഥാപിക്കുകയായിരുന്നു. സെപ്തംബര്‍ 29ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഏഴ് ഭീകരകേന്ദ്രങ്ങളിലായി ഉണ്ടായിരുന്ന 38ഓളം ഭീകരരാണ് കൊല്ലപ്പെട്ടത്.

English summary
Indian Army’s intelligence unit locates 4 terror pads across LoC. Army intelligence found 4 terror launch pads in Samba sector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X