പാകിസ്ഥാന്റേത് നുണകളുടെ യുദ്ധം: നമ്മുടെ ബ്രഹ്മോസ് മിസൈലും വ്യോമതാവളങ്ങളും തകർത്തിട്ടില്ലെന്ന് സേന
സംഘർഷസമയത്ത് പാകിസ്ഥാന്‍ നടത്തിയത് വലിയ രീതിയിലുള്ള വ്യാജ പ്രചരണമമെന്ന് ഇന്ത്യന്‍ സേന. പാകിസ്ഥാൻ അവരുടെ ജെഎഫ് 17 ഉപയോഗിച്ച് നമ്മുടെ എസ് 400, ബ്രഹ്മോസ് മിസൈൽ ബേസ് എന്നിവ തകർത്തുവെന്ന് അവകാശപ്പെട്ടു. ഇത് പൂർണ്ണമായും അടിസ്ഥാന രഹിതമായ കാര്യമാണ. രണ്ടാമതായി, സിർസ, ജമ്മു, പത്താൻകോട്ട്, ഭട്ടിൻഡ, നാലിയ, ഭുജ് എന്നിവിടങ്ങളിലെ നമ്മുടെ വ്യോമതാവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന തെറ്റായ പ്രചരണവും അവർ നടത്തിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഇന്ത്യ-പാക് വെടിനിർത്തൽ കരാർ നിലവില്‍ വന്നതിന് പിന്നാലെ കൊമോഡോർ രഘു ആർ നായർ, വിങ് കമാൻഡർ വ്യോമിക സിംഗ്, കേണൽ സോഫിയ ഖുറേഷി എന്നിവർ പത്രസമ്മേളനം നടത്തുകയായിരുന്നു.
ചണ്ഡീഗഡിലെയും വ്യാസിലെയും ആയുധ ഡിപ്പോയ്ക്ക് കേടുപാടുകൾ സംഭവിച്ചെന്നാണ് പാകിസ്ഥാന്റെ മറ്റൊരു പ്രചരണം. എന്നാല്‍ അതും പൂർണ്ണമായും തെറ്റാണ്. ഇന്ത്യൻ സൈന്യം പള്ളികൾ നശിപ്പിച്ചതായും പാകിസ്ഥാൻ പ്രചരണം നടത്തുന്നു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും നമ്മുടെ സൈന്യം ഇന്ത്യയുടെ ഭരണഘടനാ മൂല്യത്തിന്റെ വളരെ മനോഹരമായ പ്രതിഫലനമാണെന്നും ഞാൻ വളരെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും സോഫിയ ഖുറേഷി പറഞ്ഞു.

വെടിനിർത്തല്‍ കരാറിനെ തുടർന്ന് കടലിലും, ആകാശത്തും, കരയിലുമുള്ള എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്തലാക്കാൻ ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സൈന്യം, ഇന്ത്യൻ നാവികസേന, ഇന്ത്യൻ വ്യോമസേന എന്നിവയോട് ഈ ധാരണ പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് കൊമോഡോർ രഘു ആർ നായർ വ്യക്തമാക്കി. ഇന്ത്യൻ കരസേനയും നാവികസേനയും വ്യോമസേനയും മാതൃരാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ പൂർണ്ണമായും തയ്യാറാണ്. പാകിസ്ഥാനിൽ നിന്നുള്ള ഓരോ ശ്രമങ്ങളേയും ശക്തമായി നേരിടാൻ നമ്മള്‍ ശ്രമിച്ചിട്ടുണ്ട്. ഭാവിയിലെ ഓരോ സംഘർഷവും നിർണായകമായ പ്രതികരണം ക്ഷണിച്ചുവരുത്തും. രാജ്യത്തിന്റെ പ്രതിരോധത്തിനായി ആവശ്യമായ ഏത് പ്രവർത്തനങ്ങളും നടത്താൻ നമ്മള്‍ പൂർണ്ണമായും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന തീവ്രവാദ ക്യാമ്പുകളെയും സൗകര്യങ്ങളെയും മാത്രമാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ചതെന്നായിരുന്നു വിംഗ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞത്. ഇന്ത്യൻ സായുധ സേന ഒരു മതകേന്ദ്രങ്ങളെയും ലക്ഷ്യം വച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നമ്മളെ ആക്രമിച്ചതിന് പിന്നാലെ പാകിസ്ഥാന് കരയിലും വായുവിലും വലിയ നാശനഷ്ടങ്ങള്‍ നേരിട്ടു. നിർണായക പാകിസ്ഥാൻ വ്യോമതാവളങ്ങളായ സ്കാർഡു, ജേക്കബാബാദ്, ബൊളാരി എന്നിവയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ, എഡി ആയുധ സംവിധാനത്തിന്റെയും റഡാറിന്റെയും നഷ്ടം പാകിസ്ഥാൻ വ്യോമാതിർത്തിയുടെ പ്രതിരോധം അസാധ്യമാക്കി. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത്, സൈനിക അടിസ്ഥാന സൗകര്യങ്ങൾ, കമാൻഡ് കൺട്രോൾ സെന്ററുകൾ, ലോജിസ്റ്റിക് ഇൻസ്റ്റാളേഷനുകൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 3:35-ന് പാകിസ്താൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്ത്യൻ ഡിജിഎംഒയുമായി ഫോൺ വഴി ബന്ധപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കര, ആകാശ, സമുദ്ര മാർഗങ്ങളിലൂടെയുള്ള പൂർണ വെടിനിർത്തലിന് ഇരുപക്ഷവും ധാരണയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്ക് വെടിനിർത്തൽ നിലവിൽ വന്നതായും മിസ്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ ധാരണ നടപ്പാക്കാൻ ഇരുരാജ്യങ്ങളും തങ്ങളുടെ സൈന്യങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത ചർച്ച മേയ് 12, തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാർ തമ്മിൽ നടക്കുമെന്നും മിസ്രി അറിയിച്ചു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications