കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ 5 യുവാക്കളെ കുറിച്ച് വിവരമില്ല, ചൈനീസ് സൈന്യത്തിന്റെ മറുപടി കാത്ത് ഇന്ത്യ!

Google Oneindia Malayalam News

ഗുവാഹട്ടി: അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ 5 യുവാക്കളെ കുറിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു സൂചനയും ഇല്ല. ഉത്തര സുബന്‍സിരീ ജില്ലയിലെ താമസക്കാരായ യുവാക്കളെ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ട് പോയതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം ചൈനയോട് വിവരം തേടിയിട്ടുണ്ടെന്ന് കേന്ദ്ര കായിക മന്ത്രിയും അരുണാചല്‍ പ്രദേശില്‍ നിന്നുളള എംപിയുമായ കിരണ്‍ റിജിജു പറഞ്ഞു.

 അവസാന നിമിഷങ്ങളിൽ അണിഞ്ഞത്, കരിപ്പൂരിൽ മരണപ്പെട്ട ഭാര്യയുടെ ആഭരണങ്ങൾ സംഭാവന നൽകി നിജാസ്! അവസാന നിമിഷങ്ങളിൽ അണിഞ്ഞത്, കരിപ്പൂരിൽ മരണപ്പെട്ട ഭാര്യയുടെ ആഭരണങ്ങൾ സംഭാവന നൽകി നിജാസ്!

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലുളള ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയ്ക്ക് ഇന്ത്യന്‍ സൈന്യം ഹോട്ട്‌ലൈന്‍ സന്ദേശം അയച്ചിട്ടുണ്ട്. അതിനുളള മറുപടി കാത്തിരിക്കുകയാണ് എന്നാണ് കിരണ്‍ റിജിജു വ്യക്തമാക്കിയിരിക്കുന്നത്. ജില്ലയില്‍ അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ യുവാക്കള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ വ്യാപകമാക്കിയിരിക്കെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

india

വൈകിട്ടോടെ യുവാക്കളെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നും എന്നാല്‍ ഒരു വിവരവും ലഭിച്ചിട്ടില്ല എന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. യുവാക്കളുടെ പ്രദേശമായ നാച്ചോയിലേക്ക് ജില്ലാ പോലീസ് പ്രത്യേക സംഘത്തെ തിരച്ചിലിനായി അയച്ചിരുന്നു. കാണാതായ 6 യുവാക്കളും സൈന്യത്തിന് വേണ്ടി ചുമട്ട് തൊഴിലാളികളുടെ ജോലി ചെയ്യുകയായിരുന്നു. അതിര്‍ത്തി പ്രദേശത്തേക്ക് പോയ ഇവര്‍ പിന്നീട് തിരിച്ച് വന്നിട്ടില്ല.

Recommended Video

cmsvideo
Indian Army Rescues 3 Chinese Citizens Lost 17,500 Feet High In Sikkim‌ | Oneindia Malayalam

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് ബാക്കി 5 പേരെയും സൈന്യം പട്രോളിംഗ് നടത്തുന്ന പ്രദേശമായ സെറാ-7 ഏരിയയില്‍ നിന്നും കടത്തിക്കൊണ്ട് പോയതായി വെളിപ്പെടുത്തിയത്. വെള്ളിയാഴ്ചയോടെ പ്രകാശ് റിംഗ്ലിംഗ് എന്നയാളാണ് തന്റെ സഹോദരനായ പ്രസാദിനെ ചൈനീസ് ലിബറേഷന്‍ ആര്‍മ്മി കടത്തിക്കൊണ്ട് പോയതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. താനു ബകര്‍, ഗാരു ദിരി, ടോംഗു എബിയ. ടോച്ച സിംഗ്കാം എന്നിവരാണ് കാണാതായ മറ്റ് നാല് പേര്‍. പസിഘട്ടില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ നിനോംഗ് ഇറിംഗും ബിജെപി എംപിയായ താപിര്‍ ഗാവോയും ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ചൈനീസ് ലിബറേഷന്‍ ആര്‍മ്മിക്ക് ഇന്ത്യ തക്കതായ മറുപടി നല്‍കണമെന്ന് നിനോംഗ് ഇറിംഗ് എംഎല്‍എ ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ 21കാരനായ ഗോംഗ്ലി സിംന്‍കാം എന്ന യുവാവിനെ ചൈനീസ് ലിബറേഷന്‍ ആര്‍മ്മി തട്ടിക്കൊണ്ട് പോയിരുന്നു. മക്‌മോഹന്‍ ലൈനിന് സമീപത്തുളള അസാപില സെക്ടര്‍ സ്വദേശി ആയിരുന്നു യുവാവ്. തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് സിന്‍കാംമിനെ തട്ടിക്കൊണ്ട് പോയതെന്ന് കുടുംബം വെളിപ്പെടുത്തി. 19 ദിവസത്തിന് ശേഷം യുവാവിനെ ചൈനീസ് സൈന്യം വിട്ടയച്ചു.

English summary
Indian Army sent hotline message to PLA about the missing Arunachal Pradesh Locals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X