ഒന്നും പരസ്യമായിവേണ്ട രഹസ്യമായി മതി; സൈനികര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ വാട്‌സ്ആപ്പ്
ദില്ലി: ഇന്ത്യന്‍ സൈനികര്‍ക്ക് പരാതികള്‍ നേരിട്ട് സൈനിക മേധാവിയെ അറിയിക്കാന്‍ വാട്‌സ് ആപ്പ് നമ്പര്‍. സോഷ്യല്‍ മീഡിയ വഴി സൈനികര്‍ അവരുടെ പ്രശ്‌നങ്ങള്‍ പരസ്യപ്പെടുത്തുന്നത് വിവാദമായതിനെ തുടര്‍ന്നാണ് വിവാദമായതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ നേരിട്ട് സൈനിക മേധാവിയെ അറിയിക്കുന്നതിനായി വാട്‌സ്ആപ്പ് നമ്പര്‍ ആരംഭിച്ചിട്ടുള്ളത്.
സൈന്യത്തിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതിന്റെ സംവിധാനങ്ങളുണ്ടെന്നും ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് കരുതുന്നവര്‍ക്ക് +91 9643300008 എന്ന വാട്‌സ് ആപ്പ് നമ്പര്‍ വഴി പ്രശ്‌നങ്ങള്‍ നേരിട്ട് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് നേരിട്ട് പരാതി നല്‍കാനുമുള്ളതാണ് ഈ നീക്കം. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേയ്ക്ക് വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും ഒപ്പം പരാതികളുമായി ചില സൈനികരും സൈനിക ക്യാമ്പുകളിലെ അവസ്ഥകളെക്കുറിച്ചുള്ള പരാതികള്‍ ഉന്നയിച്ചതോടെ പരാതികള്‍ തന്നോട് നേരിട്ട് അറിയിക്കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം.

സോഷ്യല്‍ മീഡിയകളിലൂടെ പരാതികള്‍ പ്രചരിപ്പിക്കുന്നത് സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുമെന്നും അത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും സൈനിക ദിനത്തില്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. 1.3മില്യണ്‍ സൈനികരുള്ള വലിയ സംവിധാനമാണ് ഇന്ത്യന്‍ സൈന്യം ആ സാഹചര്യത്തില്‍ പൊതു വാട്‌സ് ആപ് നമ്പര്‍ നല്‍കുന്നതിലെ ആശങ്ക സൈന്യത്തിനുമുണ്ട്. സൈനികര്‍ക്ക് പുറമേ ലോകത്തേതൊരാള്‍ക്കും ഈ നമ്പറിലേക്ക് സന്ദേശങ്ങളും വീഡിയോകളും അയക്കാനും സാധിക്കും. ഇവ പരിശോധിക്കുന്നതിനും മനസിലാക്കുന്നതിനും കഴിയുമോ എന്ന ആശങ്ക സൈന്യത്തില്‍ നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications