ഫേസ്ബുക്കില്‍ ഇന്ത്യന്‍ ആര്‍മ്മി കുതിക്കുന്നു
ദില്ലി : ഇന്ത്യന്‍സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അംഗീകാരം. ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഫേസ്ബുക്ക് പേജ് എന്ന നേട്ടമാണ് ഇന്ത്യന്‍ സേന നേടിയെടുത്തത്.
അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയെയും അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയെയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയെയും പിന്തള്ളിയാണ് ഇന്ത്യന്‍ ആര്‍മി ഒന്നാമതായത് എന്നതാണ് മറ്റൊരു പ്രത്യേകത.

പീപ്പിള്‍ ടോക്കിങ് എബൗട്ട് ദാറ്റ് (പിടിഎടി) നടത്തിയ സര്‍വേയിലാണ് ഇന്ത്യന്‍ സേനയുടെ ഫേസ്ബുക്ക് പേജ് ഒന്നാം സ്ഥാനം നേടിയത് . 29 ലക്ഷം പേരാണ് ഇതിനകം ആര്‍മിയുടെ ഔദ്യോഗികപേജ് ലൈക് ചെയ്തത്.
ഒരു ദിവസം 25 ലക്ഷം പേരാണ് ഇന്ത്യന്‍ സേനയുടെ വെബ്‌സൈറ്റ് സന്ദര്‍ശകര്‍. 4,47,000 പേര്‍ ഇന്ത്യന്‍ സേനയുടെ ട്വിറ്റര്‍ പിന്തുടരുന്നുണ്ട്.ഇന്ത്യക്ക് അഭിമാനാര്‍ഹമായ നിമിഷമാണിതെന്ന് സൈനിക കേന്ദ്രങ്ങള്‍ പ്രതികരിച്ചു. 2013 ജൂണ്‍ ഒന്നിനാണ് ഇന്ത്യന്‍ സേന ഫേസ്ബുക്ക് പേജ് തുടങ്ങിയത്












Click it and Unblock the Notifications