കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1999 ല്‍ പാകിസ്താനെ ആക്രമിച്ചൊതുക്കാന്‍ സൈന്യം ഉറപ്പിച്ചു... പക്ഷേ തടഞ്ഞത് ആര്

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: ഇന്ത്യ ഒരിക്കല്‍ പാകിസ്താന്റെ മണ്ണില്‍ നമ്മുടെ അധീശത്വം യുദ്ധത്തിലൂടെ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ പിന്നീട് ഒരു ഉപഹാരമെന്ന നിലയില്‍ അത് പാകിസ്താന് തന്നെ തിരിച്ച് കൊടുത്തു. ഇക്കാര്യം സംഭവിച്ചത് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് 1965 യുദ്ധത്തില്‍.

എന്നാല്‍ 1999 ല്‍ കാര്‍ഗില്‍ യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ സേന നിയന്ത്രണ രേഖ ലംഘിച്ച് പാക് അധീന കശ്മീരിലേക്ക് കടന്നിരുന്നില്ല. സൈന്യം അതിന് ഏത് നിമിഷവും തയ്യാറായിരുന്നു. പക്ഷേ, എതിര്‍ത്തത് ഒരാളായിരുന്നു. ആ എതിര്‍പ്പ് മതിയായിരുന്നു സൈന്യത്തിന്റെ നീക്കത്തിന് പൂര്‍ണവിരാമം ഇടാന്‍.

മറ്റാരും ആയിരുന്നില്ല അത്... അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു അന്ന് അത് തടഞ്ഞത്. മുന്‍ സൈനിക മേധാവി തന്നെയാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെുടുത്തിയിരിക്കുന്നത്.

കാര്‍ഗില്‍ യുദ്ധം

കാര്‍ഗില്‍ യുദ്ധം

ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനം യുദ്ധം ഉണ്ടായത് 1999 ല്‍ ആണ്. കാര്‍ഗില്‍ യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. പാകിസ്താന്റെ നുഴഞ്ഞുകയറ്റത്തിനെതിരെ ആയിരുന്നു ആ യുദ്ധം.

 സൈന്യം തയ്യാര്‍

സൈന്യം തയ്യാര്‍

കാര്‍ഗില്‍ യുദ്ധ സമയത്ത് നിയന്ത്രണ രേഖ മറികടന്ന് ആക്രമണം നടത്താന്‍ ഇന്ത്യന്‍ സൈന്യം സര്‍വ്വ സജ്ജം ആയിരുന്നു എന്നാണ് മുന്‍ സൈനിക മേധാവി വിപി മാലിക് പറയുന്നത്. എന്നാല്‍ അത് നടന്നില്ല.

വാജ്‌പേയി

വാജ്‌പേയി

1999 ജൂണ്‍ രണ്ടിനാണ് വാജ്‌പേയി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതത്രെ. ഇതോടെ സൈന്യം ആ തീരുമാനത്തില്‍ നിന്ന് പിന്‍മാറി.

ഇപ്പോള്‍ വേണ്ട

ഇപ്പോള്‍ വേണ്ട

ഇപ്പോള്‍ നിയന്ത്രണ രേഖ മറികടക്കേണ്ടെന്നാണ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് അന്നത്രെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

കാരണം?

കാരണം?

എന്തുകൊണ്ടായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി അങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്? അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദം തന്നെ ആയിരുന്നത്രെ പ്രധാന കാരണം. രാജ്യം തിരഞ്ഞെടുപ്പിനോട് അടുക്കുകയായിരുന്നു എന്നതായിരുന്നു മറ്റൊന്ന്.

തീരുമാനം മാറ്റാന്‍

തീരുമാനം മാറ്റാന്‍

വാജ്‌പേയിയുടെ തീരുമാനത്തോട് സൈനിക മേധാവിയായിരുന്ന മാലിക്കിന് തീരെ യോജിപ്പുണ്ടായിരുന്നില്ലത്രെ. ഇക്കാര്യം പ്രധാനമന്ത്രിയെ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ഒരു ദിവസം തന്നെ അദ്ദേഹം മൂന്ന് തവണ വരെ വാജ്‌പേയിയെ കണ്ടത്രെ.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

അഹമ്മദാബാദില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് ജനറല്‍ വിപി മാലിക്ക് ഇക്കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ഇപ്പോഴത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയെ കുറിച്ച് ബോധ്യമില്ലാത്ത രാഷ്ട്രീയക്കാര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് പറയരുത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പാകിസ്താന്‍ മാറില്ല

പാകിസ്താന്‍ മാറില്ല

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതുകൊണ്ടൊന്നും പാകിസ്താന്റെ സമീപനത്തില്‍ ഒരു മാറ്റവും ഉണ്ടാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നാണ് ജനറല്‍ മാലിക് പറയുന്നത്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി ഇരിക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ എന്ുനം അദ്ദേഹം പറഞ്ഞു.

English summary
General (retd.) V P Malik, who was the Army chief during the Kargil episode, on Monday said the Indian forces were all set to enter the Pakistan-occupied territory in 1999, but they were stopped by the then PM Atal Bihari Vajpayee following international pressure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X