കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ അത്ലറ്റിക് ഇതിഹാസം മിൽഖാ സിംഗ് (91) അന്തരിച്ചു

Google Oneindia Malayalam News

ദില്ലി; ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖാ സിംഗ് (91) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ മാസമാനാണ് മിൽഖയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

മൊഹാലിയിലെ ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മിൽഖാ സിംഗിനെ പിന്നീട് കൊവിഡ് ഭേദമായതോടെ വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ തുടർന്ന് കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജൂൺ 3 ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് ഐസിയുവിൽ തപടരുകയായിരുന്നു. ഇന്ന് വൈകീട്ടോടെ മിൽഖാ സിംഗിന്റെ ആരോഗ്യ നില വഷളായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. തുടർന്നാണ് രാത്രിയോടെ മരണം സംഭവിച്ചത്.

Milkha Sigh

ഇന്ത്യന്‍ ഇതിഹാസ കായിക താരം മില്‍ഖ സിങിന്റെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങള്‍; ചിത്രങ്ങള്‍ കാണാം

നേരത്തേ ജൂൺ 14 ന് മിൽഖാ സിംഗിന്റെ ഭാര്യയും മുൻ ഇന്ത്യൻ വോളിബോൾ ടീമിന്റെ ക്യാപ്റ്റനുമായ നിർമ്മൽ കൗർ അന്തരിച്ചിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേയായിരുന്നു അവർ മരിച്ചത്.

Recommended Video

cmsvideo
Triple lockdown in few places in kerala

ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും 400 മീറ്ററിൽ സ്വർണമെഡ്‍ കരസ്ഥമാക്കിയ ഇന്ത്യയുടെ ഏക അത്ലറ്റാണ് മിൽഖാ സിംഗ്. 'പറക്കും സിഖ്' എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിന്ന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ അത്‌ലറ്റ് കൂടിയാണ് മിൽഖാ സിംഗ്. 1958 ൽ രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ചു .1960ലെ റോം ഒളിംപിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തായിരുന്നു. വെറും 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.

വ്യത്യസ്ത ലുക്കില്‍ രാകുല്‍ പ്രീത് സിങ്; നടിയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ കാണാം

'ഇന്ത്യയിലെ നിയമങ്ങളാണ് പരമോന്നതം, നിങ്ങളുടെ ആഭ്യന്തര നയങ്ങളല്ല'; ട്വിറ്ററിനെതിരെ പാര്‍ലമെന്ററി സമിതി'ഇന്ത്യയിലെ നിയമങ്ങളാണ് പരമോന്നതം, നിങ്ങളുടെ ആഭ്യന്തര നയങ്ങളല്ല'; ട്വിറ്ററിനെതിരെ പാര്‍ലമെന്ററി സമിതി

English summary
Indian athletic legend Milkha Singh dies at 91 due to covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X