കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായിക്കിനെ കുരുക്കാന്‍ ഇന്റര്‍പോള്‍!! വെബ്ബ്‌സൈറ്റും ബ്ലോഗും ബ്ലോക്ക് ചെയ്തു

സാക്കിര്‍ നായിക്കിനെ പിടികൂടാന്‍ ഇന്‍ര്‍പോള്‍ സഹായം തേടിയേക്കും

  • By Sandra
Google Oneindia Malayalam News

ദില്ലി: വിവാദ സലഫി പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎ എഫ്ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നായിക്കിന്റെ ബ്ലോഗും വെബ്ബ്‌സൈറ്റും ബ്ലോക്ക് ചെയ്തു. നായിക്കിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇസ്ലാമിക് റിസര്‍ച്ച് സെന്ററുമായി ബന്ധപ്പെട്ട പത്തിടങ്ങളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായ സാക്കിര്‍ നായിക്കിന് ഇന്ത്യന്‍ യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നതിലും യുവാക്കളെ വ്യാപകമായി മതം മാറ്റുന്നതിലും പങ്കുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. എന്‍ഐഎയുടെ പിടിയിലായ കാസര്‍കോഡ് സ്വദേശികളാണ് സാക്കിര്‍ നായിക്കിന്റെയും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെയും പങ്ക് വെളിപ്പെടുത്തിക്കൊണ്ടുള്ള നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയത്.

 ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍

സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍, ഇസ്ലാമിക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എന്നിവയുടെ വെബ്ബ്‌സൈറ്റുകളാണ് ബ്ലോക്ക് ചെയ്തിട്ടുള്ളത്. ഈ വെബ്ബ്‌സൈറ്റുകള്‍ സാക്കിര്‍ നായിക്കിന്റെ വിവാദ പ്രഭാഷണങ്ങളും, പ്രസ്താവനകളും പ്രസിദ്ധീകരിക്കാന്‍ ഇവ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

സോഷ്യല്‍ മീഡിയയ്ക്കും വിലങ്ങിടും

സോഷ്യല്‍ മീഡിയയ്ക്കും വിലങ്ങിടും

വെബ്ബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത എന്‍ഐഎ സംഘം സാക്കിര്‍ നായിക്കിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകള്‍ എന്നിവ ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഈ പ്ലാറ്റ്‌ഫോമുകളിലുള്ള അധിക്ഷേപകരമായ വിവരങ്ങള്‍ നീക്കം ചെയ്യുന്നതിനായി എന്‍ഐഎ അമേരിക്കയിലുള്ള ഗൂഗിള്‍, യാഹൂ സെര്‍വ്വറുകളെ സമീപിച്ചിട്ടുണ്ട്.

റെയ്ഡില്‍ പണം കണ്ടെടുത്തു

റെയ്ഡില്‍ പണം കണ്ടെടുത്തു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം എന്‍ഐഎ നടത്തിയ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 12 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. സാക്കിര്‍ നായിക്ക് സ്ഥാപകനായ പീസ് ടിവിക്ക് വിവാദ പരിപാടികള്‍ നല്‍കുന്ന ഹാര്‍മണി മീഡിയയിലും ശനി, ഞായര്‍ ദിവസങ്ങളിലായി റെയ്ഡ് നടന്നിരുന്നു.

ഭീകരവാദത്തിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം

ഭീകരവാദത്തിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം

ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം നടക്കുമ്പോഴും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുന്ന നായിക്ക് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ശിക്കുന്ന നടപടികള്‍ തുടരുന്നുണ്ട്.

ഫേസ്ബുക്ക് പേജുകള്‍ ഭീകരവാദത്തിന്

ഫേസ്ബുക്ക് പേജുകള്‍ ഭീകരവാദത്തിന്

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക് പേജുകളും സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ പ്രചരിപ്പിക്കുന്നതിനും കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുന്നതിനും ഉപയോഗിച്ച് വരികയാണ്. ഇന്ത്യയില്‍ നിന്നുള്ള യുവാക്കളില്‍ നല്ലൊരു ശതമാനം ഈ പേജുകള്‍ പിന്തുടരുന്നവരാണ്.

റെഡ്‌കോര്‍ണര്‍ നോട്ടീസ്

റെഡ്‌കോര്‍ണര്‍ നോട്ടീസ്

സാക്കിര്‍ നായിക്കിനെതിരെയുള്ള അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നതോടെ ഇന്റര്‍പോളിന്റെ സഹായത്തോടെ വിദേശത്തള്ള സാക്കിര്‍ നായിക്കിനെ പിടികൂടാനുള്ള പദ്ധതിയെക്കുറിച്ച് എന്‍ഐഎ ആലോചിക്കുന്നുണ്ട്.

സൗദിയുടെ നീക്കം

സൗദിയുടെ നീക്കം

ധാക്ക ഭീകരാക്രമണത്തിന് ശേഷം സൗദിയിലേക്ക് പോയ നായിക് ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്നാണ് നായിക്കുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം എന്നാല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ സൗദി അറേബ്യ സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.


കൂടുതല്‍ വാര്‍ത്തകള്‍:

സാക്കിര്‍ നായിക്കിനെതിരെ എഫ്‌ഐആര്‍; സ്ഥാപനങ്ങളില്‍ പരക്കെ റെയ്ഡ്, എന്‍ഐഎ പിടിമുറുക്കുന്നു

പിതാവ് മരിച്ചിട്ടും സാക്കിര്‍ നായിക്ക് എത്തിയില്ല, ഭയക്കുന്നത് അറസ്റ്റിനെ!!

English summary
Zakir Naik’s sites, blogs blocked after NIA raided the premises of the Islamic Research foundation in Mumbai. NIA registered FIR against Zakir Naik and banned IRF for five years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X