കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധിച്ച പോണ്‍സൈറ്റുകള്‍ പലതും ഇന്‍റര്‍നെറ്റില്‍, പോണ്‍സൈറ്റ് നിരോധനത്തോടെ ഇന്ത്യയില്‍ ട്രാഫിക് കൂടി

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ പോണ്‍സൈറ്റുകളുടെ നിരോധനം പോണിനോടുള്ള പ്രാമുഖ്യം കൂട്ടുകയേ ഉള്ളു എന്ന് പഠനങ്ങള്‍. രാജ്യത്ത് 827 പോണ്‍സൈറ്റുകള്‍ ഒക്ടോബറില്‍ നിരോധിച്ചത് പോണ്‍കാണുന്നത് തടയുകയല്ല പകരം മറ്റ് പോണ്‍സൈറ്റുകളിലേക്കുള്ള ട്രാഫിക് കൂട്ടുകയായിരുന്നു എന്ന് വെബ്‌സൈറ്റ് അനലിസ്റ്റിക് ഡാറ്റ. ഇന്റര്‍നെറ്റ് പോണ്‍ ഉപയോഗം പോണ്‍സൈറ്റുകളുടെ നിരോധനത്തോടെ വര്‍ധിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.

നിരോധിച്ച സൈറ്റുകളിലെ 59 സൈറ്റപകളിലെ അതേവിവരങ്ങള്‍ സമാനമായ മറ്റ് സൈറ്റുകളില്‍ ലഭ്യമാണ്. ഇതില്‍ 1.7 ബില്യണ്‍ ജനങ്ങളാണ് സന്ദര്‍ശിച്ചിരുന്നത്. 50 ശതമാനം ഉപയോക്താക്കളുടെ ഇടിവ് നിരോധനം ഫലം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു.എന്നാല്‍ 441 മറ്റ് പോണ്‍സൈറ്റുകള്‍ നിരോധിക്കാത്തതിനാല്‍ ഇവയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. 0.6 ബില്യണ്‍ ഇത്തരം സൈറ്റുകള്‍ ജനുവരിയിലും ഒക്ടോബറിലും സന്ദര്‍ശിച്ചിട്ടുണ്ട്.നിരോധിച്ച സൈറ്റുകളും നിരോധിക്കാത്ത സൈറ്റുകളിലേക്കും 2.8 ബില്യണ്‍ പേരാണ് സന്ദര്‍ശിച്ചത്.

460016145-web-1

ഇതോടെ നിരോധനം ഇന്ത്യയെ ഒരു രീതിയുലും ബധിക്കില്ലെന്ന് തെളിഞ്ഞിരിക്കയാണ്. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 2018ല്‍ ഇന്ത്യയില്‍ 827 പോണ്‍സൈറ്റുകള്‍ നിരോധിച്ചത്. പോണ്‍ കാണുന്നതാ ലൈംഗികാതിക്രമത്തിലേക്ക് നയിക്കുമെന്ന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ബാന്‍ യാതൊരു വിധത്തിലും ഗുണകരമായില്ലെന്നാണ് ഇതോടെ വെളിവാകുന്നത്.

നിരോധിച്ച 827ല്‍ 34 സൈറ്റുകള്‍ ഇപ്പോഴും ലഭ്യമാകുന്നുണ്ട്. എന്നാല്‍ ഇതിലെ കുറിച്ച് ഇലക്ടോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇന്‍റര്‍നെറ്റല്‍ ഒന്നും തന്നെ നിരോധിക്കാന്‍ സാധിക്കില്ലെന്നും അത് മറ്റോരു രീതിയില്‍ ലഭ്യമാകുമെന്നും പറയുന്നു.

English summary
Indian ban on porn sites may result in to massive increase in consumption of banned sites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X