കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ദിവസം മുതൽ 2000ത്തിന്റെ നോട്ട് എടിഎമ്മുകളിൽ നിന്ന് ലഭിക്കില്ല, പിൻവലിക്കാൻ തീരുമാനിച്ച് ബാങ്ക്!

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്ന് ഇനി 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ബാങ്ക് തങ്ങളുടെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2000 രൂപയുടെ നോട്ടുകള്‍ക്ക് പകരമായി കൂടുതല്‍ 200 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനാണ് തീരുമാനം. ഇത് ഇടപാടുകാരെ സഹായിക്കാനാണ് എന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.

ചില്ലറയാക്കാൻ ബാങ്കിലേക്ക്

ചില്ലറയാക്കാൻ ബാങ്കിലേക്ക്

എടിഎമ്മുകളില്‍ നിന്നും ലഭിക്കുന്ന 2000ത്തിന്റെ നോട്ടുകള്‍ ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതിന് ശേഷം ആളുകള്‍ 2000ത്തിന്റെ നോട്ടുകള്‍ ചില്ലറയാക്കുന്നതിന് വേണ്ടി ബാങ്കുകളെ സമീപിക്കുകയാണ് എന്നാണ് ഇന്ത്യന്‍ ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് വാർത്തയിൽ പറയുന്നു.

മാർച്ച് ഒന്ന് മുതൽ

മാർച്ച് ഒന്ന് മുതൽ

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കാനുളള തീരുമാനമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. മാര്‍ച്ച് ഒന്നിന് മുന്‍പ് എടിഎമ്മുകളില്‍ അവശേഷിക്കുന്ന 2000ത്തിന്റെ നോട്ടുകള്‍ തിരിച്ചെടുക്കും. മാര്‍ച്ച് ഒന്നിന് ശേഷം 2000ന്റെ നോട്ടുകള്‍ ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മുകളില്‍ ലഭ്യമാകില്ല.

മറ്റ് ബാങ്കുകൾ പിന്തുടരില്ല

മറ്റ് ബാങ്കുകൾ പിന്തുടരില്ല

ബാങ്കുകളുടെ ലയനത്തിന് ശേഷം മാത്രമേ അലഹാബാദ് ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം രാജ്യത്തെ മറ്റ് പൊതു-സ്വകാര്യ ബാങ്കുകള്‍ ഇന്ത്യന്‍ ബാങ്കിന്റെ ഈ തീരുമാനം പിന്തുടര്‍ന്നേക്കില്ല. എടിഎമ്മുകളില്‍ 2000ത്തിന്റെ നോട്ടുകള്‍ നിറയ്ക്കുന്നത് അവസാനിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് എടിഎം നെറ്റ് വര്‍ക്കുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയായ എഫ്എസ്എസ് പ്രസിഡണ്ട് വി ബാലസുബ്രഹ്മണ്യം അറിയിച്ചു.

English summary
Indian Bank to withdraw Rs. 2000 notes from it's ATMs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X