ബാങ്കിന്റെ പ്രവൃത്തി ദിനം 5 ആകുമോ? എല്ലാ ശനിയാഴ്ചയും അവധി വേണമെന്ന് ആവശ്യം; തീരുമാനം ഉടൻ?
ന്യൂഡൽഹി: എല്ലാ ശനിയാഴ്ചയും ബാങ്കുകൾക്ക് അവധി പ്രഖ്യാപിക്കണം എന്ന നിർദ്ദേശവുമായി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ. പാർലമെന്റ് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഴ്ചയിൽ അഞ്ച് ദിവസം ജോലി എന്ന തരത്തിലേക്ക് ക്രമീകരണം വരുത്തണമെന്നാണ് ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ നിർദ്ദേശത്തിൽ പറയുന്നത്.
നിലവിൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ആണ് അവധി ഉള്ളത്. ഇതിന് പകരം ഒരു മാസത്തിലെ എല്ലാ ശനിയാഴ്ചയും അവധി പ്രഖ്യാപിക്കണമെന്നാണ് ധനകാര്യമന്ത്രാലയത്തിന് നൽകിയ നിർദ്ദേശത്തിൽ പറയുന്നത്. എന്നാൽ നിർദ്ദേശം അംഗീകരിക്കുമോ എന്ന കാര്യത്തിൽ ധനകാര്യമന്ത്രാലയം വ്യക്ത വരുത്തിയിട്ടില്ല. ഇക്കാര്യം ഭാവിയിൽ സർക്കാർ പരിഗണിക്കുന്നുണ്ടോ എന്നും വ്യക്തമല്ല.

2015 മുതൽ ഇന്ത്യയിലെ ബാങ്കുകൾ എല്ലാ മാസവും രണ്ടാമത്തെയും നാലമത്തെ ശനിയാഴ്ചയും അവധി ആണ്. അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം എന്ന ആവശ്യം ബാങ്കുകൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്.
ഐ ബി എയിൽ എല്ലാ പൊതു സ്വകാര്യ ബാങ്കുകളും ഇന്ത്യയിൽ ഓഫീസുള്ള വിദേശ ബാങ്കുകളും അത് പോലെ എല്ലാ സഹകരണ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും അഖിലേന്ത്യ ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 1.5 ദശലക്ഷത്തിൽ അധികം വരും. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാൽ ബാങ്കുകൾ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം എന്ന രീതിയിൽ എത്തും.












Click it and Unblock the Notifications