കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ചൈനീസ് ജൈവായുധം... ഇന്ത്യയെ തകര്‍ത്തു, ബാര്‍ കൗണ്‍സില്‍ യുഎന്നില്‍, രാംദേവിന്റെ പിന്തുണ!!

Google Oneindia Malayalam News

ദില്ലി: ചൈനയ്‌ക്കെതിരെ കൊറോണവൈറസില്‍ ഇന്ത്യയുടെ ആദ്യ നീക്കം. അമേരിക്കന്‍ വാദത്തെ അംഗീകരിക്കുന്നതാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നടപടി. ഇവര്‍ ഐക്യരാഷ്ട്രസഭയെ സമീപിച്ചിരിക്കുകയാണ്. കൊറോണ വൈറസ് ചൈനീസ് ജൈവായുധമാണെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ പരാതിയില്‍ ആരോപിക്കുന്നു. അമേരിക്ക ഉന്നയിക്കാത്ത നിരവധി കാര്യങ്ങള്‍ ഇവരുടെ പരാതിയില്‍ പറയുന്നുണ്ട്. ഇതിന് പുറമേ അന്താരാഷ്ട്ര ജൂറിസ്റ്റ്‌സ് കൗണ്‍സിലും ബാര്‍ അസോസിയേഷനൊപ്പമുണ്ട്.

നേരത്തെ അമേരിക്കന്‍ അഭിഭാഷകന്‍ 20 ട്രില്യണ്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് കോടതിയെ സമീപിച്ചിരുന്നു. ജനങ്ങളെ ഉന്‍മൂലനം ചെയ്യുക എന്ന കൃത്യമായ ലക്ഷ്യം വെച്ചാണ് ജൈവായുധം നിര്‍മിച്ചതെന്നാണ് അമേരിക്കയും ഇന്ത്യന്‍ കൗണ്‍സിലും ആരോപിക്കുന്നത്. ഇതോടെ യൂറോപ്പ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യന്‍ സംഘടനകളും ചൈനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. യോഗ ഗുരു ബാബ രാംദേവും ഇതിനിടെ വലിയ ആഹ്വാനവുമായി രംഗത്തെത്തി.

ചൈനയുമായി കൊമ്പുകോര്‍ക്കും

ചൈനയുമായി കൊമ്പുകോര്‍ക്കും

ചൈനയുമായി നേരത്തെ തന്നെ അതിര്‍ത്തി വിഷയങ്ങളില്‍ ഇന്ത്യ കൊമ്പുകോര്‍ത്തിരിക്കുകയാണ്. ഇതിന് പുറമേ ചൈനയില്‍ നിന്നുള്ള സുരക്ഷാ ഉപകരണങ്ങള്‍ക്കും കൊറോണ കാലത്ത് ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടുത്ത ഘട്ടമാണ് അഖിലേന്ത്യാ ബാര്‍ അസോസിയേഷന്‍ യുഎന്നിനെ സമീപിച്ചത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലാണ് ഇന്ത്യ ചൈനീസ് ജൈവായുധം ലോകത്തെ തകര്‍ത്ത് തരിപ്പണമാക്കിയതായി പരാതി നല്‍കിയത്. അന്താരാഷ്ട്ര നീതി ന്യായ കൗണ്‍സില്‍ കൂടി വന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ചൈനയെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്ക് സാധിക്കും.

പിന്തുണ വര്‍ധിക്കും

പിന്തുണ വര്‍ധിക്കും

ഇന്ത്യ മുന്നില്‍ കാണുന്നത് വന്‍കിട രാജ്യങ്ങളുടെ പിന്തുണയാണ്. യുഎസ്സിലെ പ്രമുഖ അഭിഭാഷകനായ ലാറി ക്ലേമാന്‍ നേരത്തെ തന്നെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതാണ്. ചൈനയുടെ ജിഡിപി നിരക്കിനേക്കാള്‍ മുകളിലുള്ള 20 ട്രില്യണ്‍ ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇതിന് പുറമേ ബ്രിട്ടന്‍, ജര്‍മനി, ഓസ്‌ട്രേലിയ എന്നിവരും ചൈനയുമായി ഇടഞ്ഞവരാണ്. ഐക്യരാഷ്ട്രസഭയില്‍ ചൈനയുടെ ശക്തി കുറയ്ക്കാന്‍ ഈ നീക്കത്തിന് സാധിക്കും. സ്ഥിരാംഗത്തിന് ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ചൈനയെ പ്രതിരോധത്തിലാക്കി കാര്യങ്ങള്‍ നേടാനും ഒരുപക്ഷേ ഈ നീക്കം സഹായിച്ചേക്കും.

അണിയറയില്‍ ആരൊക്കെ

അണിയറയില്‍ ആരൊക്കെ

ബാര്‍ അസോസിയേഷന്‍ ചെയര്‍മാനും ഐസിജെ പ്രസിഡന്റുമായി ആദിഷ് സി അഗര്‍വാലയാണ് ചൈനയ്‌ക്കെതിരെയുള്ള നീക്കത്തിന്റെ അണിയറയില്‍ ഉള്ളത്. ഇയാളാണ് പരാതി നല്‍കിയത്. ചൈന മനുഷ്യവംശത്തിന് നേരെ വലിയ അതിക്രമമാണ് കാണിച്ചതെന്ന് പരാതിയില്‍ ആരോപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളെയും ഈ പരാതിയില്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്. ഇത് പ്രകാരം ഐക്യരാഷ്ട്രസഭയുടെ കൗണ്‍സില്‍ ചൈനയ്‌ക്കെതിരെ അന്വേഷണം നടത്തേണ്ടി വരും. ലോകാരോഗ്യ സംഘടനയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അടക്കം യുഎന്നിനെ സ്വാധീനിക്കാനാണ് സാധ്യത.

ചൈനയ്ക്ക് പറ്റിയത്

ചൈനയ്ക്ക് പറ്റിയത്

ചൈനയുടെ അലസതയാണ് അന്താരാഷ്ട്ര തലത്തിലേക്ക് വൈറസ് വ്യാപനം ശക്തമാക്കിയതെന്ന് പരാതിയില്‍ പറയുന്നു. ഇതില്‍ വാസ്തവമുണ്ട്. അന്താരാഷ്ട്ര ആരോഗ്യ നിയമങ്ങള്‍, മനുഷ്യാവകാശ നിയമങ്ങള്‍, എന്നിവ ചൈന ലംഘിച്ചുവെന്നും ഇയാള്‍ ആരോപിക്കുന്നു. അതേസമയം യുഎന്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തി ചൈനയോട് അന്താരാഷ്ട്ര ലോകത്തിന് ഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശമുണ്ട്. യുഎന്നിലെ എല്ലാ അംഗരാജ്യങ്ങള്‍ക്കും ചൈന നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു.

ഇന്ത്യയെ തകര്‍ത്തു

ഇന്ത്യയെ തകര്‍ത്തു

ഇന്ത്യയെ ഈ ജൈവായുധ ആക്രമണം വല്ലാതെ തകര്‍ത്തെന്ന് കൗണ്‍സില്‍ പറയുന്നു. നഷ്ടപരിഹാരം കൂടുതലായും ഇന്ത്യക്ക് നല്‍കണം. സാമൂഹികമായും സാമ്പത്തികമായും വലിയ പ്രതിസന്ധികളാണ് ഈ ജൈവായുധം കാരണം ഉണ്ടായത്. ഇന്ത്യയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൊറോണ കാരണം പൂര്‍ണമായും നിലച്ച് പോയി. പലര്‍ക്കും തൊഴിലില്ലാതായി. പ്രാദേശിക വിപണി സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണു. ഇത് ആഗോള വിപണിയെ വരെ ബാധിച്ചു. ഇന്ത്യ വികസനത്തിന്റെ പാതയിലായിരുന്നു. എല്ലാത്തിനും കാരണക്കാര്‍ ചൈനയാണെന്നും ബാര്‍ കൗണ്‍സില്‍ ആരോപിക്കുന്നു.

ചൈനയുടെ ഗൂഢാലോചന

ചൈനയുടെ ഗൂഢാലോചന

കൊറോണവൈറസ് ചൈനയുടെ ഗൂഢാലോചനയാണ്. ലോക ശക്തിയായി മുന്‍നിരയില്‍ എത്തുകയായിരുന്നു പ്ലാന്‍. അതിലൂടെ ലോകരാജ്യങ്ങളെ തകര്‍ത്തു. ഇപ്പോള്‍ ചൈന മുന്‍നിരയില്‍ എത്തിയെന്നും ഇന്ത്യ ആരോപിക്കുന്നു. അതേസമയം ഈ വൈറസ് ചൈനയിലെ ജനസംഖ്യയെ കുറയ്ക്കുന്നതിന് വേണ്ടി വികസിപ്പിച്ച ജൈവായുധമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നിരവധി വൃദ്ധര്‍ മരിച്ചാല്‍ കൂടുതല്‍ വികസന സാധ്യത ചൈനയ്ക്കുണ്ടാവുമെന്ന് അവര്‍ കരുതിയെന്നും ആരോപണങ്ങളുണ്ടായിരുന്നു.

എല്ലായിടത്തേക്കും പടര്‍ന്നു

എല്ലായിടത്തേക്കും പടര്‍ന്നു

ജനുവരി 23നാണ് ചൈന ക്വാറന്റൈന്‍ പ്രഖ്യാപിക്കുന്നത്. അതും വുഹാനില്‍. എന്നാല്‍ ഈ സമയം കൊണ്ട് ചൈനീസ് പൗരന്‍മാര്‍ ലോകത്തെമ്പാടും സഞ്ചരിച്ചിരുന്നു. ഇവര്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാത്തവരായിരുന്നു. തീര്‍ച്ചയായും ഇവരിലൂടെ പലയിടത്തും രോഗമെത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. വുഹാനിലെ വൈറോളജി ലാബിലാണ് ജൈവായുധം ഉണ്ടാക്കിയതെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ പറയുന്നു. ചൈനയിലെ ഒരു ശതമാനം ജനതയ്ക്ക് പോലും ഇതിന്റെ ഫലം നേരിടേണ്ടി വന്നിട്ടില്ല. സ്വന്തം പൗരന്‍മാരെ വിദേശത്തേക്ക് പോകുന്നതില്‍ പോലും ചൈന വിലക്കിയിരുന്നില്ലെന്ന് ഇന്ത്യ ആരോപിക്കുന്നു.

രാംദേവ് പറയുന്നത്...

രാംദേവ് പറയുന്നത്...

കൊറോണവൈറസിന്റെ വ്യാപനത്തിന് വഴിയൊരുക്കിയത് ചൈന തന്നെയാണെന്ന് യോഗ ഗുരു ബാബ രാംദേവും ആരോപിച്ചു. ലോകരാഷ്ട്രങ്ങളും ഇന്ത്യയും ചൈനയെ രാഷ്ട്രീയമായും സാമ്പത്തികമായും ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ചൈനയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഉപേക്ഷിക്കണം. ഇന്ത്യ ലോകരാജ്യങ്ങളെ ബഹിഷ്‌കരണത്തിനായി സമീപിക്കണം. മനുഷ്യവംശത്തിന് തന്നെ വലിയ ഭീഷണിയാണ് ആ വൈറസ്. ചൈനയുടെ നടപടികളാണ് ഇതിന് വഴിയൊരുക്കിയതെന്നും രാംദേവ് ആരോപിച്ചു.

English summary
indian bar council filed petition against china says coronavirus carefully assembled bio weapon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X