കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിതവും ജോലിയും സംരക്ഷിക്കുക, യുവാക്കൾക്കും ദിവസക്കൂലിക്കാർക്കും വാക്സിൻ നൽകുക; ഐഎസ്ബി

Google Oneindia Malayalam News

ദില്ലി; കൊവിഡ് വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യുവാക്കൾക്ക് അടിയന്തരമായി വാക്സിൻ നൽകണമെന്ന് ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്. നിലവിലെ സാഹചര്യത്തിൽ യുവാക്കളിലൂടെ രോഗവ്യാപന തോത് ഉയർന്നേക്കുമെന്നും അതിനാൽ കൂടുതൽ പേർക്ക് വാക്സിൻ നൽകേണ്ടതുണ്ടെന്ന് എകണോമിക് ടൈംസിൽ എഴുതിയ ലേഖനത്തിൽ ഐഎസ്ബി പ്രൊഫസർമാർ ആവശ്യപ്പെട്ടു.

vaccination

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, 30-50 വയസ്സിനിടയിലുള്ളവരാണ് രണ്ടാം തരംഗത്തിലെ 40 ശതമാനം കേസുകളും. എന്നാൽ 17 ശതമാനം മാത്രമാണ് മരണപ്പെട്ടത്. എന്നാൽ 50 വയസിന് മുകളിലുള്ള 30 ശതമാനം പേർക്കേ രണ്ടാം തരഗംത്തിൽ രോഗം പിടിപെട്ടിട്ടുള്ളൂ. അതേസമയം 80 ശതമാനം പേരാണ് ഈ വിഭാഗത്തിൽ മരപ്പെട്ടത്. 30 നും 50 നും ഇടയിൽ പെട്ടവരിൽ ആകട്ടെ രോഗലക്ഷണങ്ങൾ ഇല്ലാതെയാണ് കൊവിഡ് പിടിപെടുന്നത് മാത്രമല്ല ഈ കണക്കുകൾ ഉയരുകയും ചെയ്യുന്നു,മരണവും വർധിക്കുന്നു. ഇതൊരു പരിധി വരെ മുതിർന്ന ആളുകളിൽ രോഗബാധ ഉയർത്തുന്നതിന് കാരണമാകുന്നുണ്ട്, ലേഖനത്തിൽ പറയുന്നു.

നിർണായക തിരുമാനത്തിന് അമേരിക്ക; കൊവിഡ് വാക്സിൻ പാറ്റന്റ് ഒഴിവാക്കിയേക്കുംനിർണായക തിരുമാനത്തിന് അമേരിക്ക; കൊവിഡ് വാക്സിൻ പാറ്റന്റ് ഒഴിവാക്കിയേക്കും

അതുകൊണ്ട് തന്നെ യുവാക്കൾക്ക് അടിയന്തരമായി വാക്സിൻ നൽകേണ്ടതുണ്ട്. മുൻ‌ഗണനാ ഗ്രൂപ്പുകളിൽ‌ ഓട്ടോ, ക്യാബ് ഡ്രൈവർ‌മാർ‌, ഡെലിവറി ഉദ്യോഗസ്ഥർ‌, സെക്യൂരിറ്റി, മെഡിക്കൽ‌ ഓഫീസർ‌മാർ‌, ദിവസ വേതനക്കാർ എന്നിവരെ ഉൾപ്പെടുത്തണം. കുത്തിവയ്പ്പ് മുൻ‌ഗണനാക്രമത്തിൽ തുടരണം. കൊവിഡ് രൂക്ഷമായ ജില്ലകളിലെ നഗര ദരിദ്ര വിഭാഗത്തിന് ആദ്യം വാക്സിനേഷൻ നൽകണം. വാക്സിനേഷൻ എടുത്തവർക്ക് സഞ്ചരിക്കാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കണം. കൂടുതൽ പേർക്ക് വാക്സിൻ നൽകുമ്പോൾ ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയും സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യും,ലേഖനത്തിൽ പറയുന്നു.

കൊവിഡ് വ്യാപനം രൂക്ഷം; മേയ് 8 മുതൽ 16 വരെ കേരളത്തിൽ സമ്പൂർണ ലോക്ഡൗൺകൊവിഡ് വ്യാപനം രൂക്ഷം; മേയ് 8 മുതൽ 16 വരെ കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ

Recommended Video

cmsvideo
KGMOA demand two-week lockdown in kerala | Oneindia Malayalam

വീണ്ടും നാല് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍; ഇന്നലെ മാത്രം 3980 മര​ണംവീണ്ടും നാല് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍; ഇന്നലെ മാത്രം 3980 മര​ണം

English summary
Indian Business School Demands The Vaccination Of Youth and Daily Workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X