കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദാനിക്ക് ഇതെന്തുപറ്റി! വീണ്ടും തകര്‍ച്ച; ലോക സമ്പന്നരുടെ പട്ടികയില്‍ നിന്ന് താഴേക്ക്‌

Google Oneindia Malayalam News

മുംബൈ: ലോക സമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ സ്ഥാനം ഇടിഞ്ഞു. രണ്ടാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്കാണ് അദാനി വീണത്. ഫോബ്സിന്റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ലൂയിസ് വിറ്റൺ മേധാവി ബെർനാർഡ് അർനോൾട്ടാണ് അദാനിയെ മറികടന്നത്. സമ്പത്തിന്റെ കണക്കിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് രണ്ടാം സ്ഥാനത്ത്. ലൂയിസ് വിറ്റൺ സ്ഥാപകന് 11.54 ലക്ഷം കോടിയുടെ ആസ്തിയാണുള്ളത്. ജെഫ് ബെസോസിന്റെ ആസ്തി 11.56 ലക്ഷമാണ്.

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ അദാനിയുടെ ആസ്തി 5.7 ബില്യൺ ഡോളർ കുറഞ്ഞു, 134.2 ബില്യൺ ഡോളർ (10.97 ലക്ഷം കോടി രൂപ) ആസ്തിയുണ്ട്. 263.2 ബില്യൺ ഡോളറിന്റെ (21.52 ലക്ഷം കോടി രൂപ) ആസ്തിയുള്ള ടെസ്‌ല സിഇഒ എലോൺ മസ്‌കാണ് ലോകത്തിലെ ഏറ്റവും വലിയ ധനികൻ.

1

പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതിന് ശേഷം ഇന്ത്യയിലും വിദേശത്തുമുള്ള ഓഹരി വിപണി അദാനിയുടെ സമ്പത്ത് നഷ്‌ടത്തിന് കാരണം ആയതായും റിപ്പോർട്ട് വന്നിരുന്നു. 60 കാരനായ അദാനി തന്റെ കമ്പനിയായ അദാനി ഗ്രൂപ്പ് അടുത്ത ദശകത്തിൽ 100 ​​ബില്യൺ ഡോളറിലധികം നിക്ഷേപിക്കുമെന്ന് പ്രതീക്ഷ വെച്ചിരുന്നു..

നാലടി ഉയരത്തില്‍നിന്ന് താഴേക്ക്, ചുറ്റിക കൊണ്ട് അടിയോടടി; 89900 രൂപയുടെ ആപ്പിള്‍ വാച്ചില്‍ ടെസ്റ്റ്!!<br />നാലടി ഉയരത്തില്‍നിന്ന് താഴേക്ക്, ചുറ്റിക കൊണ്ട് അടിയോടടി; 89900 രൂപയുടെ ആപ്പിള്‍ വാച്ചില്‍ ടെസ്റ്റ്!!

2

അതിൽ ഭൂരിഭാഗവും ഊർജ്ജ പരിവർത്തന ബിസിനസിൽ ആയിരിക്കും. അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പ് ഒന്നിലധികം മേഖലകളിലേക്ക് ലക്ഷ്യം വെക്കുന്നുണ്ട് പ്രധാനമായും ഇൻഫ്രാസ്ട്രക്ചർ സ്പേസിലേക്ക് ആണ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് വിവരം.

3

അദാനി ഗ്രൂപ്പ് അടുത്തിടെ സിമന്റ് കമ്പനികളായ അംബുജ സിമന്റ്‌സ്, എസിസി ലിമിറ്റഡ് എന്നിവ ഏറ്റെടുക്കുകയും രാജ്യത്തെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാവ് ആവാനുള്ള ലക്ഷ്യം വെക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ, പശ്ചിമ ബംഗാളിലെ താജ്പൂർ ആഴക്കടൽ തുറമുഖം വികസിപ്പിക്കുന്നതിനായി അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് അടുത്തിടെ തിരഞ്ഞെടുത്തതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു..

'പക്ഷേ ആ സംഘിപ്പട്ടം പോയതെങ്ങനെയാണ്?'; 'സംഘി' ഇമേജിനെക്കുറിച്ച് മേജര്‍ രവി'പക്ഷേ ആ സംഘിപ്പട്ടം പോയതെങ്ങനെയാണ്?'; 'സംഘി' ഇമേജിനെക്കുറിച്ച് മേജര്‍ രവി

4

ഗ്രീൻഫീൽഡ് പദ്ധതിയിൽ മൊത്തം 250 ബില്യൺ രൂപയുടെ (3.1 ബില്യൺ ഡോളർ) നിക്ഷേപം ഉണ്ടാകും, അതിൽ 150 ബില്യൺ രൂപ തുറമുഖ വികസനത്തിനും ബാക്കിയുള്ളത് അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിനുമായി വിനിയോഗിക്കും.

'പക്ഷേ ആ സംഘിപ്പട്ടം പോയതെങ്ങനെയാണ്?'; 'സംഘി' ഇമേജിനെക്കുറിച്ച് മേജര്‍ രവി'പക്ഷേ ആ സംഘിപ്പട്ടം പോയതെങ്ങനെയാണ്?'; 'സംഘി' ഇമേജിനെക്കുറിച്ച് മേജര്‍ രവി

English summary
Indian businessman Gautam Adani's position in the world's richest list has fallen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X