കാന്‍സറിനെ തോല്‍പ്പിച്ച ഇന്ത്യന്‍ താരങ്ങള്‍,കാണാം
കാന്‍സര്‍ എന്ന രോഗബാധയില്‍ തളരാതെ തരണം ചെയ്ത് ജീവിക്കുന്ന ഒട്ടേറെ പ്രമുഖര്‍ നമ്മുക്ക് ചുറ്റും ഉണ്ട്. ഫെബ്രുവരി നാല് കാന്‍സര്‍ ദിനം വന്നെത്തുമ്പോള്‍ നമ്മുടെ ഓര്‍മ്മകളിലേക്ക് വരുന്നതും ഇത്തരം മുഖങ്ങളായിരിക്കും. കാന്‍സര്‍ ബാധിച്ച് മരണത്തെ അതിജീവിച്ച് തിരിച്ചെത്തിയ പ്രമുഖരുടെ ജീവിതം തന്നെയാണ് മറ്റുള്ളവര്‍ക്ക് പ്രചോദനം ആകുന്നതും. സിനിമാ മേഖലയിലും സ്‌പോര്‍ട്‌സ് മേഖലയിലും ഒട്ടേറെ പേരെ നമ്മുക്ക് പരിചിതമാണ്.
കാന്‍സര്‍ ബാധിച്ച താരങ്ങളില്‍ പലരും ലോകത്തിനു തന്നെ മാതൃകയാകുന്ന കാഴ്ചയാണ് നാം കണ്ടത്. രോഗവിവരം വെളിപ്പെടുത്തുകയും തങ്ങള്‍ അതിനെ എങ്ങനെ പൊരുതി ജയിച്ചുവെന്നും വ്യക്തമാക്കുകയും ചെയ്യുന്നത് തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കാന്‍സറിനെ അതിജീവിച്ച് ജീവിതത്തെ ആഘോഷത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന ചില താരങ്ങളെ പരിചയപ്പെടാം. ഇവരുടെ പാഠങ്ങള്‍ മറ്റുള്ളവര്‍ക്കും മനകരുത്താകട്ടെ..

ഗൗതമി
തെന്നിന്ത്യയില്‍ ഒരുകാലത്ത് മുന്‍നിരയില്‍ തിളങ്ങിയ താരമായിരുന്നു ഗൗതമി. 35ാം വയസ്സിലാണ് സ്തനാര്‍ബുദം ബാധിക്കുന്നത്. നാലു വര്‍ഷത്തെ ചികിത്സയ്‌ക്കൊടുവിലാണ് ഗൗതമി രോഗത്തില്‍ നിന്നും മുക്തി നേടുന്നത്.മുടി പൂര്‍ണമായി വെട്ടി പുതിയ ഗെറ്റപ്പില്‍ ഗൗതമിയെ പല വേദികളിലും കണ്ടതാണ്. നടന്‍ കമല്‍ഹാസനൊപ്പം നല്ലൊരു കുടുംബജീവിതംനയിക്കുന്നു.

മംമ്ത മോഹന്‍ദാസ്
മലയാളിയുടെ മനസ്സിലേക്ക് പെട്ടെന്ന് ഇടം പിടിച്ച നടിയായിരുന്നു മംമ്ത. അഭിനയം മാത്രമല്ല, പാട്ടിലൂടെയും താരം പ്രശസ്തി നേടി. മംമ്തയ്ക്ക് കാന്‍സര്‍ രോഗമാണെന്ന വാര്‍ത്ത മലയാളികളെ വിഷമിപ്പിച്ചിരുന്നു. രണ്ടു തവണ മരണത്തെ അതിജീവിച്ച് ഈ പ്രിയതാരം ഇപ്പോഴും വെള്ളിത്തിരയിലുണ്ട്. ഇതെന്റെ പുന്‍ര്‍ജന്മമാണെന്നാണ് താരം പറഞ്ഞത്.

ജിഷ്ണു രാഘവന്‍
അടുത്തിടെയാണ് നടന്‍ ജിഷ്ണു കാന്‍സര്‍ രോഗ ചികിത്സയിലാണെന്ന കാര്യം പുറംലോകം അറിയുന്നത്. തൊണ്ടയിലായിരുന്നു ജിഷ്ണുവിന്റെ കാന്‍സര്‍. എന്നാല്‍ രോഗം പൂര്‍ണ്ണമായി മാറിയ ജിഷ്ണു സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.

മനീഷ കെയ്‌രാള
ഒരു കാലത്തെ ബോളിവുഡ് സുന്ദരി മനീഷയ്ക്ക് 2012ലാണ് ഗര്‍ഭാശയത്തില്‍ കാന്‍സര്‍ ബാധിക്കുന്നത്. കീമോ തെറാപ്പി നടിയുടെ മുടി മുഴുവന്‍ കൊഴിച്ചിരുന്നു. എന്നിട്ടും താരത്തെ തളര്‍ത്തിയില്ല. ഉറച്ച മനസ്സോടെ രോഗത്തോട് പോരാടിയ മനീഷ 2014ല്‍ രോഗ മുക്തി നേടി.

ഇന്നസെന്റ്
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഇന്നസെന്റിന്റെ കാന്‍സര്‍ രോഗവും മലയാളികളെ വിഷമിപ്പിച്ചു. ചികിത്സയ്ക്കായി കുറച്ചുനാല്‍ സിനിമയോട് വിടപറഞ്ഞെങ്കിലും താരം വീണ്ടും സിനിമയിലേക്ക് വന്നു.

യുവരാജ് സിംഗ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഉയരങ്ങള്‍ കീഴടക്കുമ്പോഴായിരുന്നു കാന്‍സര്‍ പിടിപെടുന്നത്. അമേരിക്കയില്‍ ചികിത്സ തേടിയ യുവരാജ് ജീവിതത്തിലേക്ക് മടങ്ങി എത്തി. ക്രിക്കറ്റിലേക്കും തിരിച്ചെത്തി.

മുംതാസ്
പഴയകാല ബോളിവുഡ് നടി മുംതാസിനും കാന്‍സര്‍ പിടിപ്പെട്ടിരുന്നു. 54ാം വയസ്സില്‍ സ്തനാര്‍ബുദം ബാധിച്ചു. 2010 ഓടു കൂടി താരം ജീവിതത്തിലേക്ക് തിരിച്ചെത്തി. കാന്‍സര്‍ ബോധവത്കരണ പരിപാടികളില്‍ ഇപ്പോള്‍ സജീവമാണ് മുംതാസ്.

കൊല്ലം തുളസി
വില്ലനായി മലയാളികളെ വിറപ്പിച്ച കൊല്ലം തുളസി. 2012ലാണ് കൊല്ലം തുളസി അര്‍ബുദ ബാധിതനാകുന്നത്. ചെവിയുടെ പിന്നിലായിരുന്നു ട്യൂമര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചികിത്സയ്ക്കുശേഷം താരം അഭിനയരംഗത്തും സജീവമായി.












Click it and Unblock the Notifications