കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിരോവസ്ത്രം നിർബന്ധമെന്ന് ഇറാൻ; ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറുന്നതായി സൗമ്യ സ്വാമിനാഥൻ

Google Oneindia Malayalam News

ഇന്ത്യൻ ചെസ്സ് താരം സൗമ്യ സ്വാമിനാഥൻ ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറി. ജൂലൈ 26 മുതൽ ഇറാനിൽ നടക്കാനിരുന്ന ടൂർണമെന്റിൽ നിന്നാണ് സൗമ്യ പിന്മാറിയത്. മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾ ശിരോവസ്ത്രം ധരിക്കണമെന്ന ഇറാനിയൻ സർക്കാരിൻരെ കടുംപിടുത്തത്തെ തുടർന്നാണ് സൗമ്യയുടെ പിന്മാറ്റം. ഫേസ് ബുക്കിലൂടെയാണ് താൻ മത്സരത്തിൽ നിന്നും പിന്മാറുകയാണെന്ന വിവരം സൗമ്യ അറിയിച്ചത്. രൂക്ഷമായ ഭാഷയിൽ ഇറാൻ സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് സൗമ്യ താൻ പിന്മാറുകയാണെന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ലോക ജൂനിയർ ഗേൾസ് ചാമ്പ്യനാണ് സൗമ്യ.

അവകാശലംഘനം

അവകാശലംഘനം

തന്റെ വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്നതാണ് ഇറാന്റെ നിർബന്ധിത ശിരോവസ്ത്ര നിയമമെന്നാണ് സൗമ്യ പറയുന്നത്.
അഭിപ്രായ സ്വാതന്ത്രം , ചിന്തിക്കാനുള്ള സ്വാതന്ത്രം, മതവിശ്വാസത്തിലുള്ള സ്വാതന്ത്രം, തുടങ്ങിയ ന്യായമായ അവകാശങ്ങളെ ഇറാൻ ലംഘിക്കുകയാണെന്നും സൗമ്യ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഇറാനിൽ പോകാതിരിക്കുകയെന്നതാണ് തന്റെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള വഴിയെന്നും സൗമ്യ പറയുന്നു.

മറുപടി ലഭിച്ചിട്ടില്ല

തന്നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ ചെസ്സ് ഫെഡറേഷനോട് സൗമ്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഒൗദ്യോഗകമായി മറുപടി ലഭിച്ചിട്ടില്ല. ജൂലൈ 26 മുതൽ ഒാഗസ്റ്റ് നാല് വരെ ഹംദാനിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് . ഇന്ത്യൻ വനിതാ ഗ്രാന്റ് മാസ്റ്ററും മുൻ ജൂനിയർ ലോക ചാമ്പ്യനുമാണ് സൗമ്യ സ്വാമിനാഥൻ.

ആദ്യമായല്ല

ആദ്യമായല്ല

ഇത് ആദ്യമായല്ല ഇറാന്റെ നിർബന്ധിത ശിരോവസ്ത്രനിയമത്തിനെതിരെ പ്രതിഷേധം ഉയരുന്നത്. 2016ൽ ഇന്ത്യൻ ഷൂട്ടറായ ഹീന സിദ്ധു ഇറാനിൽ നടന്ന ഏഷ്യൻ എയർ ഗൺ മീറ്റിൽ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞവർഷം അമേരിക്കൻ ചെസ്സ് താരം നാസി പെയ്കിഡ്സും ഇതേകാരണംകൊണ്ട് മത്സരം ഉപേക്ഷിച്ചിരുന്നു.

English summary
Indian chess star says no to headscarf, pulls out of event in Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X