Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ യാത്രയ്ക്ക് വിസ വേണ്ട; ഇന്ത്യക്കാരെ വിളിച്ച് 56 രാജ്യങ്ങള്‍, അഫ്ഗാന് വെറും 24, പട്ടിക

പാസ്‌പോര്‍ട്ടുകളുടെ കരുത്ത് കാണിക്കുന്ന ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2026 പ്രകാരം ഏറ്റവും താഴെയാണ് അഫ്ഗാനിസ്താന്റെ പാസ്‌പോര്‍ട്ടിന്റെ റാങ്ക്. 101ാം സ്ഥാനം. അഫ്ഗാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശ യാത്ര നടത്തുന്നതിന് നിയന്ത്രണമുള്ളതാണ് ഏറ്റവും പിന്നിലാകാന്‍ കാരണം. കൂടുതല്‍ രാജ്യങ്ങള്‍ ഇളവ് നല്‍കുമ്പോഴാണ് റാങ്കിങില്‍ മുന്നിലെത്തുക.

വിസയില്ലാതെ പ്രവേശിക്കാന്‍ അനുവദിക്കുന്ന രാജ്യങ്ങള്‍, വിസ ഓണ്‍ അറൈവല്‍ നല്‍കുന്ന രാജ്യങ്ങള്‍, ഇലക്ട്രോണിക് വിസ അനുവദിക്കുന്ന രാജ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് ഗണത്തിലാണ് ഓരോ രാജ്യങ്ങള്‍ക്കും വിസയില്‍ ഇളവ് ലഭിക്കുക. അഫ്ഗാന്‍ പൗരന്മാര്‍ക്ക് 24 രാജ്യങ്ങള്‍ മാത്രമാണ് ഈ ഇളവ് നല്‍കിയിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് 56 രാജ്യങ്ങളും.

indian passport holders can visa free to qatar

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇളവ് നല്‍കുന്നതില്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടും. അതേസമയം, അഫ്ഗാനിസ്താന് ഇളവ് നല്‍കുന്നതില്‍ പ്രധാന രാജ്യങ്ങള്‍ ഇല്ല. ബംഗ്ലാദേശ്, മാലദ്വീപ്, ശ്രീലങ്ക, കെനിയ മാത്രമാണ് എടുത്തു പറയാവുന്ന രാജ്യങ്ങള്‍. കൂടുതല്‍ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അഫ്ഗാനിസ്താന്‍. വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ ഉള്‍പ്പെടയുള്ള പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്.

2025ല്‍ ഇന്ത്യക്കാര്‍ക്ക് 55 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇതില്‍ ഇറാനും ബൊളീവിയയും ഈ ഇളവ് നിര്‍ത്തിവച്ചു. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്ക് ഇന്ത്യക്കാര്‍ക്ക് ഇളവ് നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 85 റാങ്കിലുള്ള ഇന്ത്യ ഈവര്‍ഷം 75 റാങ്കിലേക്ക് ഉയര്‍ന്നു. നിലവില്‍ 56 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം.

ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങള്‍

ഖത്തര്‍, ഭൂട്ടാന്‍, കസാഖിസ്താന്‍, മക്കാവു, മലേഷ്യ, നേപ്പാള്‍, അംഗോള, മൗറീഷ്യസ്, റുവാണ്ട, സെനഗല്‍, ബര്‍ബഡോസ്, ബ്രിട്ടീഷ് വിര്‍ജിന്‍, ഐസ്ലാന്റ്, ഡൊമിനിക്ക, ഗ്രെനഡ, ഹെയ്തി, ജമൈക്ക, മോണ്‍ഡ്‌സെറാത്ത്, സെന്റ്. വിന്‍സെന്റ് ആന്റ് ഗ്രെനഡിനസ്, ട്രിനിഡാഡ്, ടുബാക്കോ, കുക്ക് ഐസ്ലാന്റ്, ഫിജി, കിരിബാത്തി, മിക്രോണേഷ്യ, നിയു, വനുവാത്തു.

വിസ ഓണ്‍ അറൈവല്‍, ഇലക്ട്രോണിക് വിസ നല്‍കുന്ന രാജ്യങ്ങള്‍

കെനിയ, സീഷെല്‍സ്, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ്, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മാലദ്വീപ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലാന്റ്, തിമൂര്‍ ലെസ്റ്റി, ബുറുണ്ടി, കേപ് വെര്‍ദെ ഐസ്ലാന്റ്, കൊമോറോ ഐസ്ലാന്റ്, ജിബൂത്തി, എത്യോപ്യ, ഗനിയ ബിസാവു, മഡഗാസ്‌കര്‍, മൊസാംബിക്, സിയറ ലിയോണി, താന്‍സാനിയ, ഗാംബിയ, സിംബാബ് വെ, ജോര്‍ദാന്‍, സെന്റ് ലുസിയ, മാര്‍ഷല്‍ ഐസ്ലാന്റ്, പലാവു ഐസ്ലാന്റ്, സമോവ, തുവാലു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+