കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ ഇന്ത്യൻ പൗരന്മാർക്ക് എൻഒസി വേണ്ട

Google Oneindia Malayalam News

ദില്ലി; നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ എൻഒസി ഒഴിവാക്കി.ഇന്ത്യൻ പാസ്പോർട്ടും ഇമിഗ്രേഷൻ ക്ലിയറൻസുമായി വിമാന മാർഗ്ഗം എത്തുന്ന ഇന്ത്യക്കാർക്ക് ആണ് എൻഒസി ഒഴിവാക്കിയത്.2021 ഏപ്രിൽ 22 മുതൽ ജൂൺ 19 വരെയാണ് എൻഒസി ഒഴിവാക്കിയിരിക്കുന്നത്.

Recommended Video

cmsvideo
Indians travelling to Nepal by air on Indian passport don't require NOC
travel

കാഠ്മണ്ഡു ത്രിഭുവൻ വിമാനതാവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്പോർട്ടുള്ളവ‍ർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സൗകര്യം ഒരുക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.അതേ സമയം പാസ്പോർട്ടില്ലാതെ മറ്റ് തിരിച്ചറിയൽ രേഖകളുമായി കരമാർഗ്ഗമോ , വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിലെത്തുന്നവർക്ക് നേപ്പാളിലെ ഇന്ത്യൻ എംബസി അനുവദിക്കുന്ന എൻ.ഒ.സി തുടർന്നും ആവശ്യമാണ്.

മെയ് 11-15 നും ഇടയിൽ ഇന്ത്യയിൽ സജീവ കൊവിഡ് രോഗികൾ 35 ലക്ഷം വരെയാകും;മുന്നറിയിപ്പ്മെയ് 11-15 നും ഇടയിൽ ഇന്ത്യയിൽ സജീവ കൊവിഡ് രോഗികൾ 35 ലക്ഷം വരെയാകും;മുന്നറിയിപ്പ്

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുന്ന ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാൾ വഴിയുള്ള വിമാന സർവ്വീസുകളെയാണ് പ്രവാസികൾ ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ പാസ്പോർട്ടുമായി നേപ്പാളിലൂടെ മറ്റു രാജ്യങ്ങളിൽ പോകാൻ എത്തുന്നവർക്ക് എൻ. ഒ. സി വേണമെന്ന നിബന്ധന പലരെയും ദുരിതത്തിലാക്കിയിരുന്നു. ഇക്കാര്യം പലരും നേരിട്ടും അല്ലാതെയും അറിയിച്ചിരുന്നു.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

ഐഎൻഎൽ കാൽ ലക്ഷം വോട്ട് പിടിച്ചാൽ കാസർഗോഡ് അട്ടിമറിയെന്ന് ബിജെപി ..കുലുങ്ങാതെ ലീഗ്,കാരണം ഇതാണ്ഐഎൻഎൽ കാൽ ലക്ഷം വോട്ട് പിടിച്ചാൽ കാസർഗോഡ് അട്ടിമറിയെന്ന് ബിജെപി ..കുലുങ്ങാതെ ലീഗ്,കാരണം ഇതാണ്

ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ആയിര കണക്കിന് പ്രവാസികൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം ഏറെ സഹായകരമാകുമെന്നും മന്ത്രി മുരളീധരൻ വ്യക്തമാക്കി.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Indian citizens do not need NOC to travel to Gulf countries via Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X