കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലിരുന്ന് ഐസിസിനെ തുണയ്ക്കുന്നവരോട്... ഐസിസ് ഇസ്ലാമിക വിരുദ്ധമെന്ന് ഇന്ത്യന്‍ ഇമാമുമാരുടെ ഫത് വ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലും വിദേശത്തും ഉള്ള നിരവധി പേരാണ് ഐസിസിനെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരുന്നത്. ചിലര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാനും തുടങ്ങിക്കഴിഞ്ഞു.

എന്നാല്‍ എന്താണ് ഇന്ത്യയിലെ മുസ്ലീം മതപണ്ഡിതര്‍ ഐസിസിനെ കുറിച്ച് പറയുന്നത് എന്ന് അറിയേണ്ടേ...? മതം അറിയാതെ, തീവ്രവാദത്തിലേയ്ക്ക പോകുന്നവര്‍ ഇത് ശ്രദ്ധിച്ച് കേള്‍ക്കുക തന്നെ വേണം.

ഐസിസ് ഇസ്ലാമിക വിരുദ്ധമാണെന്നാണ് ഇന്ത്യയിലെ മുസ്ലീം മത പണ്ഡിതര്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് അവര്‍ ഫത് വ പുറപ്പെടുവിയ്ക്കുകയും ചെയ്തു.

ഐസിസ് ഇസ്ലാമിക വിരുദ്ധം

ഐസിസ് ഇസ്ലാമിക വിരുദ്ധം

ഇസ്ലാം ഒരിയ്ക്കലും അക്രമത്തെ കുറിച്ച് പറയുന്നില്ല. എന്നാല്‍ ഐസിസ് ചെയ്യുന്നത് മുഴുവന്‍ അക്രമമാണ്. അതുകൊണ്ടുതന്നെ ഐസിസ് അനിസ്ലാമികമാണെന്നാണ് ഫത് വ.

ഏറ്റവും വലിയ ഫത് വ

ഏറ്റവും വലിയ ഫത് വ

രാജ്യത്ത് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്തില്‍ വച്ച് ഏറ്റവും വലുതാണ് ഈ ഫത് വ എന്നാണ് റിപ്പോര്‍ട്ടുകള്‍. 1050 മതപണ്ഡിതരാണ് ഫത് വ പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

എല്ലാ മുസ്ലീം വിഭാഗങ്ങളും

എല്ലാ മുസ്ലീം വിഭാഗങ്ങളും

ഇന്ത്യയില്‍ തന്നെ മുസ്ലീങ്ങള്‍ക്കിടയില്‍ പല വിഭാഗങ്ങളുണ്ട്. അവര്‍ക്കെല്ലാം പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു.

ഡോ അബ്ദുള്‍ റഹീം അഞ്ജാരിയ

ഡോ അബ്ദുള്‍ റഹീം അഞ്ജാരിയ

ഇസ്ലാമിക് ഡിഫന്‍സ് സൈബര്‍ സെല്ലിന്റെ പ്രസിഡന്റ് ആയ ഡോ അബ്ദുള്‍ റഹീം അഞ്ജാരിയ ആണ് മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇത്തരം ഒരു ഫത്വ എല്ലാവരില്‍ നിന്നും സംഘടിപ്പിച്ചത്.

15 വോള്യങ്ങള്‍

15 വോള്യങ്ങള്‍

1,050 പേരില്‍ ചിലര്‍ ഇമാമുമാരാണ്, ചിലര്‍ മത പണ്ഡിതരും. ഫത് വകള്‍ എല്ലാം കൂടി 15 വോള്യങ്ങളുണ്ട്.

ഐക്യരാഷ്ട്രസഭയ്ക്ക്

ഐക്യരാഷ്ട്രസഭയ്ക്ക്

ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ബാന്‍കി മൂണിനും മറ്റ് ലോക നേതാക്കള്‍ക്കും ഇതിന്റെ പകര്‍പ്പുകള്‍ അയച്ചുകൊടുത്തിട്ടുണ്ട്.

അമേരിയ്ക്കയ്ക്കും യുഎഇയ്ക്കും

അമേരിയ്ക്കയ്ക്കും യുഎഇയ്ക്കും

അമേരിയ്ക്കയും യുഎഇയും അടക്കം 47 രാജ്യങ്ങള്‍ക്കാണ് ഫത് വയുടെ പകര്‍പ്പുകള്‍ അയച്ചുകൊടുത്തിട്ടുള്ളത്.

English summary
Describing the acts and actions of Islamic State as against the basic tenets of Islam, over 1,050 Islamic scholars in India have issued a fatwa against the terror group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X