കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് ദിവസത്തെ സംയുക്ത പരിശീലനത്തിനായി ഇന്ത്യന്‍ കപ്പല്‍ 'സമര്‍ത്ഥ്' ദുബായ് തീരത്ത് എത്തി

  • By Sanoop
Google Oneindia Malayalam News

ദില്ലി : ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ യുദ്ധവാഹിനി കപ്പല്‍ 'സമര്‍ത്ഥ്' നാല് ദിവസത്തെ സംയുക്ത പരിശീലനത്തിനായി ദുബായ് റാഷിദ് തുറമുഖത്ത് എത്തി. യു എ ഇ ഗവണ്മെന്റിന്റെ തീരദേശ പരിപാലന വകുപ്പുമായി ചേര്‍ന്ന് വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുക്കാനാണ് സമര്‍ത്ഥ് എന്ന യുദ്യ വാഹിനി കപ്പല്‍ ദുബായില്‍ എത്തിയത്.

മുക്കം കത്തിച്ചത് 'പുറത്തുള്ളവര്‍'; പോപ്പുലര്‍ ഫ്രണ്ടിന് പങ്ക്? പാതിരാത്രി വീട്ടില്‍ കയറി പോലീസ്മുക്കം കത്തിച്ചത് 'പുറത്തുള്ളവര്‍'; പോപ്പുലര്‍ ഫ്രണ്ടിന് പങ്ക്? പാതിരാത്രി വീട്ടില്‍ കയറി പോലീസ്

യുഎഇ ഗവണ്മെന്റിന്റെ, തീരദേശ പരിപാലന വകുപ്പുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം, മലിനീകരണ നിയന്ത്രണം, രക്ഷാപ്രവര്‍ത്തനം, സമുദ്ര ഗവേഷണം, തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന പരിപാടികളില്‍ സമര്‍ത്ഥ് പങ്കാളിയാകുമെന്ന്, ക്യാപ്റ്റന്‍ കെ ആര്‍ ദീപക് കുമാര്‍ അറിയിച്ചു.

samarth-coast

രണ്ടു വര്‍ഷം മമ്പേ ഗോവ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ നിര്‍മ്മിച്ച അത്യാധുനിക സൗകര്യങ്ങളുള്ള സമര്‍ത്ഥ്, ഒരു എഞ്ചില്‍ ലൈറ്റ് ഹെലിക്കോപ്ടറും, അഞ്ച് അതിവേഗ ബോട്ടുകളും വഹിക്കാന്‍ ശേഷിയുള്ളതാണ്. സമര്‍ത്ഥ് ന്റെ യു എ ഇ സന്ദര്‍ശനത്തോടനുബന്ധിച്ച് കപ്പലില്‍ ഒരുക്കിയ പ്രത്യേക വിരുന്നില്‍, ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍, യു എ ഇ തീരദേശ സേന ഉദ്യോഗസ്ഥര്‍, ദുബായിലെ ഇന്ത്യന്‍ പൗര പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.

English summary
indian warship samarth reached dubai port for participating in joint training exercises with the UAE Coast Guard. captian kr deepak sayssamarth will participate joint training in rescue oprations, polution control, oceanography
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X