കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഖമില്ലാത്ത കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്ത മലയാളി ദമ്പതിമാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പ്രത്യേക പരിഗണന വേണ്ട കുഞ്ഞിനെ വിമാനത്തിൽ കയറ്റാൻ അനുവദിച്ചില്ല | News Of The Day

മലയാളി ദമ്പതിമാര്‍ക്കും കുഞ്ഞിനും നേര വിമാന ജീവനക്കാരുടെ ക്രൂരത. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്തദമ്പതികള്‍ക്കാണ് വിമാന അധികൃതരില്‍ നിന്നും അനീതി നേരിടേണ്ടി വന്നത്. മലയാളികളായ ദിവ്യജോര്‍ജ്ജ് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സിംഗപ്പൂര്‍ എയര്‍ലൈന്‍ വിമാനത്തില്‍ യാത്ര ചെയ്യാനിരിക്കേയാണ് ദുരനുഭവം ഉണ്ടായത്.

മകളെ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് പൈലറ്റും മറ്റ് ജീവനക്കാരും നിലപാട് എടുത്തതോടെ ഇതിനെ പ്രതിരോധിക്കാന്‍ ദിവ്യയും ഭര്‍ത്താവ് മാത്യുവും ശ്രമിച്ചെങ്കിലും പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. തനിക്കും കുടംബത്തിനും നേരിടേണ്ടി വന്ന ദുരനുഭവും ദിവ്യ ജോര്‍ജ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പുറം ലോകത്തെ അറിയിച്ചതോടെ സംഭവം ഏറെ ചര്‍ച്ചാ വിഷയമായിരിക്കുയാണ്. വിമാനജീവനക്കാരുടെ നിലപാടിനെതിരെ ശ്കതമായ പ്രതിഷേധമാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്.

മലയാളികള്‍

മലയാളികള്‍

തങ്ങളുടെ പ്രത്യേകപരിഗണന അര്‍ഹിക്കുന്ന അഞ്ച് വയസ്സ് പ്രായമുള്ള മകളേയും കൊണ്ട് സിംഗപ്പൂരില്‍ നിന്നുള്ള വിമാനത്തില്‍ കയറിയതായിരുന്നു മലയാളികളായ ദമ്പതികള്‍. കൊച്ചി സ്വദേശികളാണ് ഇരുവരും. സിംഗപ്പൂര്‍ എയര്‍ലൈനിന്റെ കീഴിലുള്ള സ്‌കൂട്ട് എയര്‍ലൈനിയായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്.

പൈലറ്റ്

പൈലറ്റ്

തങ്ങളുടെ മകളെ മടിയില്‍ വെച്ചാണ് ഇവര്‍ വിമാനത്തിലെ സീറ്റില്‍ ഇരുന്നത്. എന്നാല്‍ ഇരിക്കാന്‍ കഴിയാത്ത കുഞ്ഞിനെ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കാന്‍ പറ്റില്ലെന്ന് പൈലറ്റ് നിലപാടെടുക്കുയായിരുന്നു. ഇതിനെതിരെ ദിവ്യയും ഭര്‍ത്താവ് മാത്യുവും എതിര്‍ത്ത് നിന്നെങ്കിലും പൈലറ്റ് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

അധിക്ഷേപം

അധിക്ഷേപം

പൈലറ്റിന്റെ തീരുമാനത്തെ പ്രതിരോധിച്ച് നിന്ന തനിക്കും ഭര്‍ത്താവിനും ക്രൂരമായ അധിക്ഷേപമാണ് നേരിടേണ്ടി വന്നതെന്ന് ദിവ്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. പൈലറ്റിന് പുറമെ വിമാനജീവനക്കാരും അധിക്ഷേപിച്ചു. ഏറെ നേരത്തെ അധിക്ഷേപത്തിന് ശേഷം വിമാനത്തില്‍ നിന്ന് ഇറക്കി വിടുകയായിരുന്നെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.

സുഖമില്ലാത്ത കുട്ടി

സുഖമില്ലാത്ത കുട്ടി

രാവിലെ 7.35 ന് പുറപ്പെടേണ്ട വിമാനം മകളെ കയറ്റുന്നതിനെപ്പറ്റിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെയായി വൈകുകയാണ്. സുഖമില്ലാ കുട്ടിയെ കയറ്റാന്‍ സാധിക്കാത്തതിനാല്‍ ഞങ്ങളോട് വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്നാണ് ഇവര്‍ പറയുന്നത് എന്നായിരുന്നു ദിവ്യ സംഭവത്തിനിടയില്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

ഫെയ്‌സ്ബുക്കില്‍

ഫെയ്‌സ്ബുക്കില്‍

മകളെ യാത്ര ചെയ്യിക്കണമെന്ന് ദിവ്യയും ഭര്‍ത്താവും ഏറെ നേരം വിമാനജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും പൈലറ്റും വിമാനഅധികൃതരും തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല. ജീവനക്കാരോട് വിഷയത്തേക്കുറിച്ച് മാത്യു സംസാരിക്കുന്ന വീഡിയോയും ദിവ്യ പിന്നീട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ടിക്കറ്റെടുത്തു

ടിക്കറ്റെടുത്തു

കുഞ്ഞിന് ടിക്കറ്റെടുത്തിടിരുന്നു. സ്വന്തമായി ഇരിക്കാന്‍ കഴിയാത്ത കുട്ടിയെ സീറ്റിലിരുത്താന്‍ ബെല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബെല്‍റ്റ് തരാമെന്ന് വിമാനജീവനക്കാര്‍ ഉറപ്പും തന്നിരുന്നു. എന്നാല്‍ വിമാനത്തില്‍ കയറിയപ്പോള്‍ ബെല്‍റ്റ് തരാന്‍ വിമാന ജീവനക്കാര്‍ തയ്യാറായില്ല. അഞ്ച് വര്‍ഷത്തിനിടെ അറുപതിലേറെ തവണ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട് ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമാണെന്നും ദിവ്യ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇറക്കിവിടല്‍

ഇറക്കിവിടല്‍

മുമ്പ് സമ്മതിച്ച പ്രകാരമുള്ള ബെല്‍റ്റ് തരാന്‍ തയ്യാറാവത്തതിന് പുറമെ യാത്ര ചെയ്യാനാവില്ലെന്ന് പൈലറ്റ് അറിയിച്ചു. പുറകെ തങ്ങളുടെ ലഗേജ് പുറത്തിറക്കിയതായി സന്ദേശം വന്നു. പിന്നാലെ ഞങ്ങള്‍ക്ക് ഇറങ്ങേണ്ടി വന്നുവെന്നും ദിവ്യ പറഞ്ഞു. വിഷയം വിവാദമായെങ്കിലും വിമാന അധികൃതര്‍ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

വീഡിയോ

ഫെയ്സ്ബുക്ക് വീഡിയോ

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

English summary
indian couple denied flight in scoot airlines singapore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X