കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമ്പര്‍ വണ്‍ അഭിനന്ദന്‍'; ധീര സൈനികന് വ്യത്യസ്തമായ സ്വീകരണമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യത്തിൻറെ പുത്രനെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നു | Oneindia Malayalam

മുംബൈ: പാക് സൈന്യത്തിന്‍റെ പിടിയില്‍ നിന്നു മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാന് രാജ്യം മുഴുവന്‍ അത്യന്തം ആഹ്ലാദത്തോടെ സ്വാഗതമരുളുമ്പോള്‍ വേറിട്ട സ്വീകരണമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിങ് കമാന്‍റര്‍ അഭിനന്ദന്‍ എന്നെഴുതിയ ഒന്നാം നമ്പര്‍ ജഴ്സിയാണ് ധീരസൈനികനോടുള്ള ആദരസൂചകമായി ക്രിക്കറ് ടീം തയ്യാറാക്കിയത്.

214

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെയും ബിസിസിഐയുടേയും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ജഴ്സിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. നി ഞങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കി. നിങ്ങളുടെ മനോബലവും മഹത്വവും തലമുറകള്‍ക്ക് പ്രചോദനമാണ് എന്നാണ് ജഴ്സിയുടെ ചിത്രം പുറത്തുവിട്ടുകൊണ്ട് ബിസിസിഐ ട്വിറ്ററില്‍ കുറിച്ചത്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, ഗൗതം ഗംഭീര്‍, വിവി എസ് ലക്ഷ്മണ്‍ തുടങ്ങിയ ക്രിക്കറ്റ് ലോകത്തെ പ്രമുഖരും അഭിനന്ദന്‍ വര്‍ധമാന്‍റെ തിരിച്ചു വരവില്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. നാല് അക്ഷരങ്ങള്‍ക്ക് അപ്പുറത്തെ ഹീറോ എന്ന് സച്ചിന്‍ വിശേഷിപ്പിച്ചപ്പോള്‍ യഥാര്‍ത്ഥ ഹീറോ എന്നായിരുന്നു വിരാട് കോഹ്ലി വിശേഷിപ്പിച്ചത്.

മണിക്കൂറുകള്‍ നീണ്ട് അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എല്ലാം നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി രാത്രി 9.22 ഓടെയാണ് അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്. മണിക്കൂറുകളോളം വാഗാ അതിര്‍ത്തിയില്‍ കാത്തിരുന്ന വന്‍ ജനാവലി ജയ് ഹിന്ദ് വിളികളോടെയും ആര്‍പ്പു വിളികളോടെയുമാണ് അഭിനന്ദനെ വരവേറ്റത്.

English summary
indian cricket team no 1 jersey to abhinandan varthaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X