ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്ക്; ഡിവൈഡറിലിടിച്ച് കാര്‍ മറിഞ്ഞു
ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്. ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ ആണ് സംഭവം.
ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് കാര്‍ അപകടത്തില്‍പ്പെട്ടത്. ഋഷഭ് പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഋഷഭ് പന്തിന്റെ പ്ലാസ്റ്റിക് സര്‍ജറി അവിടെ വെച്ച് നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഋഷഭ് പന്തിന്റെ നെറ്റിയിലും കാലിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റൂര്‍ക്കിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് റഫര്‍ ചെയ്യുകയാണെന്നും സക്ഷം ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.സുശീല്‍ നഗര്‍ പറഞ്ഞു.
ഋഷഭ് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു എന്നും തുടര്‍ന്ന് കാറിന് തീപിടിച്ചു എന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഋഷഭ് പന്തിനെ ഡല്‍ഹി റോഡിലെ സക്ഷം ആശുപത്രിയില്‍ ആണ് ആദ്യം പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications