സുരേഷ് റെയ്‌ന വിവാഹിതനായി; ഹണിമൂണ്‍ ഇറ്റലിയില്‍
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിന തുടക്കമിട്ടു. ലീലാപാലസില്‍ വെള്ളിയാഴ്ച രാത്രിനടന്ന ചടങ്ങില്‍ തന്റെ ബാല്യകാല സുഹൃത്തുകൂടിയായ പ്രിയങ്കയെ റെയ്‌ന ജീവിതസഖിയാക്കി. ക്രിക്കറ്റിന് അകത്തും പുറത്തുമുള്ള ഒട്ടേറെ സുഹൃത്തുക്കള്‍ റെയ്‌നയുടെ വിവാഹ ചടങ്ങിനെത്തിയിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹകളിക്കാര്‍, ഉത്തര്‍പ്രദേശ് ടീമിലെ കളിക്കാര്‍ എന്നിവരെല്ലാം വിവാഹ ചടങ്ങിനെ സമ്പന്നമാക്കി. കാമുകി ബോളിവുഡ് താരം അനുഷ്‌കയുമായെത്തിയ വിരാട് കോലി ആയിരുന്നു അതിഥികളിലേ ശ്രദ്ധേയന്‍. ലോകകപ്പ് സെമിയില്‍ മോശം ബാറ്റിങ് നടത്തി വിമര്‍ശം ഏറ്റുവാങ്ങിയതിനാല്‍ മാധ്യമശ്രദ്ധ കോലിയിലായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി, വെസ്റ്റിന്റീസ് താരം ബ്രാവോ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവരും ചടങ്ങിനെത്തി.

വിവാഹശേഷം ഇറ്റലിയിലെ മിലാനില്‍ ആയിരിക്കും മധുവിധുവെന്ന് റെയ്‌ന പറഞ്ഞു. ഐപിഎല്‍ ഏപ്രില്‍ 8ന് തുടങ്ങുന്നതിനാല്‍ ടൂര്‍ണമെന്റിനു ശേഷം മാത്രമേ മധുവിധു ആഘോഷം ഉണ്ടാവുകയുള്ളൂ. വിവാഹശേഷം വധു ജോലിസ്ഥലമായ ഹോളണ്ടിലേക്ക് മടങ്ങും. ഹോളണ്ടില്‍ ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുകയാണ് പ്രിയങ്ക.

ചെറുപ്പകാലത്ത് കുടുംബങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കിലും റെയ്‌ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരിക്കുമ്പോള്‍ വീട്ടുകാരാണ് പ്രിയങ്കയുമായുള്ള വിവാഹം ഉറപ്പിക്കുന്നത്. ചെറുപ്പത്തില്‍ അടുത്തടുത്ത വീടുകള്‍ താമസിച്ചിരുന്ന റെയ്‌നയും പ്രിയങ്കയില്‍ മുതിര്‍ന്നശേഷം രണ്ടുതവണ മാത്രമാണ് നേരില്‍ കണ്ടത്.












Click it and Unblock the Notifications