രാജ്യത്തിന്റെ പേര് മാറ്റണമെന്ന് സെവാഗും; ക്രിക്കറ്റ് ടീമിന്റെ ജഴ്സിയില്‍ ഭാരത് ആക്കണം, 'വൈകിപ്പോയി'
ന്യൂദല്‍ഹി: രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതില്‍ നിന്ന ഭാരത് എന്നാക്കി മാറ്റിയേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുകയാണ്. ജി20 രാഷ്ട്ര നേതാക്കളെ അത്താഴത്തിന് ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇറക്കിയ കുറിപ്പില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് ചേര്‍ത്തതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ചത്. ബി ജെ പിയുടെ ചില എം പിമാര്‍ നേരത്തെ തന്നെ ഈ ഒരു ആവശ്യം ഉന്നയിച്ചിട്ടുണ്ടായിരുന്നു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനവും ചേരാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചയും ഉയര്‍ന്ന് വന്നത്. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരേന്ദര്‍ സെവാഗും രംഗത്തെത്തിയിരിക്കുകയാണ്.

ഭാരത് എന്ന് രാജ്യത്തിന്റെ പേര് മാറ്റുന്നതിനെ അനുകൂലിച്ച് കൊണ്ടാണ് വിരേന്ദര്‍ സെവാഗിന്റെ പ്രതികരണം. ഭാരത് എന്ന നമ്മുടെ യഥാര്‍ത്ഥ പേര് തിരികെ കൊണ്ടുവരാന്‍ ഒരുപാട് വൈകി എന്നാണ് സെവാഗിന്റെ അഭിപ്രായം. തന്റെ എക്സ് അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബി സി സി ഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്ത് കൊണ്ടാണ് സെവാഗ് ട്വീറ്റ് പങ്ക് വെച്ചിരിക്കുന്നത്.
I have always believed a name should be one which instills pride in us.
— Virender Sehwag (@virendersehwag) September 5, 2023
We are Bhartiyas ,India is a name given by the British & it has been long overdue to get our original name ‘Bharat’ back officially. I urge the @BCCI @JayShah to ensure that this World Cup our players have… https://t.co/R4Tbi9AQgA
ബിസിസിഐയോടും ജയ് ഷായോടും ഇന്ത്യന്‍ താരങ്ങളുടെ ജഴ്സിയില്‍ 'ഭാരത്' എന്ന് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഒരു പേര് നമ്മില്‍ അഭിമാനം ഉളവാക്കുന്ന ഒന്നായിരിക്കണമെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. നമ്മള് ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്കിയ പേരാണ് നമ്മുടെ യഥാര്‍ത്ഥ പേരായ 'ഭാരത്' ഔദ്യോഗികമായി തിരികെ ലഭിക്കാന്‍ വളരെക്കാലമായി കാത്തിരിക്കുന്നു,' സെവാഗ് പറഞ്ഞു.
ഈ ലോകകപ്പില്‍ ഭാരത് എന്നത് നമ്മുടെ താരങ്ങളുടെ നെഞ്ചിലുണ്ടാകുമെന്ന് (ജഴ്സിയില്‍) ഉറപ്പാക്കണം എന്നും സെവാഗ് ആവശ്യപ്പെട്ടു. ' 1996 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ്, ഹോളണ്ട് എന്ന പേരിലാണ് ഭാരതത്തില്‍ ലോകകപ്പ് കളിക്കാനെത്തിയത്. എന്നാല്‍ 2003 ലെ ലോകകപ്പില്‍ അവര്‍ നെതര്‍ലാന്റ് എന്ന പേര് സ്വീകരിച്ചു. ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ബ്രിട്ടീഷുകാര്‍ നല്കിയ ബര്‍മ്മ മാറ്റി മ്യാന്മര് എന്നാക്കി. മറ്റു പലരും അവരുടെ യഥാര്‍ത്ഥ പേരിലേക്ക് മടങ്ങി,' സെവാഗ് പറഞ്ഞു.
വിരേന്ദര്‍ സെവാഗിന്റെ ട്വീറ്റിനെതിരെ നടന് വിഷ്ണു വിശാല്‍ രംഗത്തെത്തി. ഇന്ത്യ എന്ന പേര് അപ്പോള്‍ ഇതുവരെ നിങ്ങള്‍ അഭിമാനിച്ചില്ലായിരുന്നോ എന്നാണ് എനിക്ക് എല്ലാ ബഹുമാനത്തോടെയും ചോദിക്കാനുള്ളത് എന്നാണ് വിഷ്ണു വിശാല്‍ ചോദിച്ചത്.
അതേസമയം വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇന്ത്യയെ ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യുന്നതിന് പ്രമേയം കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പേര് മാറ്റണമെങ്കില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തേണ്ടി വരും.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു












Click it and Unblock the Notifications