കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം: റിഹാനയെ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, കോലിയും രോഹിതും വരെ

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് അലയടിച്ച കര്‍ഷക സമരം പോപ്പ് ഗായിക റിഹാനയുടെ പിന്തുണയോടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങളും ഇപ്പോഴത്തെ താരങ്ങളും അടക്കം രംഗത്തെത്തി. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ വിരാട് കോലി മുതല്‍ രോഹിത് ശര്‍മ വരെയുള്ളവരെയാണ് പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെ അടിയറ വെക്കാന്‍ പാടില്ല. വൈദേശിക ശക്തികള്‍, കാഴ്ച്ചക്കാരായി നിന്നാല്‍ മതി, ഇന്ത്യയുടെ വിഷയത്തില്‍ ഇടപെടേണ്ട. ഇന്ത്യക്കാര്‍ക്ക് അറിയാം ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍. രാജ്യമെന്ന നിലയില്‍ നമുക്ക് ഒറ്റക്കെട്ടായി നില്‍ക്കാമെന്നും സച്ചിന്‍ ടെണ്ടുല്‍ക്കാര്‍ ട്വീറ്റ് ചെയ്തു.

1

വിയോജിപ്പുകളുടെ ഈ സമയത്ത് നമുക്ക് ഒരുമിച്ച് നില്‍ക്കാം. കര്‍ഷകര്‍ രാജ്യത്തിന്റെ സുപ്രധാന ഭാഗമാണ്. എല്ലാവരും ഇതിന് ഒരു പരിഹാരം കാണുമെന്ന് ഉറപ്പുണ്ട്. അതിലൂടെ സമാധാനം കൊണ്ടുവന്ന് മുന്നോട്ട് പോകാമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും സര്‍ക്കാരിന് പിന്തുണയുമായി രംഗത്ത് വന്നു. നമ്മള്‍ ഒരുമിച്ച് നിന്നാല്‍ പരിഹരിക്കാനാവാത്ത ഒരു പ്രശ്‌നവും ഇല്ല. അത് അങ്ങനെ തന്നെ തുടര്‍ന്ന്, നമ്മുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരാമെന്നും രഹാനെ പറഞ്ഞു.

സച്ചിന്റെ ട്വീറ്റില്‍ ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപഗണ്ട എന്ന ഹാഷ്ടാഗ് ഉപയോഗിച്ചത് വലിയ വിവാദമാവുകയും ചെയ്തു. ബാക്കിയെല്ലാവരും ഇന്ത്യ ടുഗെതര്‍ എന്ന ഹാഷ്ടാഗാണ് ഉപയോഗിച്ചത്. ഇന്ത്യ എപ്പോഴും കരുത്തുറ്റതാണ്. നമ്മള്‍ ഒരുമിച്ച് നിന്ന് പ്രശ്‌നം പരിഹിക്കേണ്ടതാണ് ഇപ്പോഴത്തെ വിഷയം. നമ്മുടെ കര്‍ഷകര്‍ രാജ്യത്തിന്റെ മുന്നേറ്റത്തില്‍ വലിയ റോള്‍ വഹിക്കുന്നുണ്ട്. ഈ വിഷയം പരിഹരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കുമെന്ന് ഉറപ്പുണ്ടെന്നും രോഹിത് ശര്‍മ പറഞ്ഞു.

കൃഷി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ഭാഗമാണ്. ഇന്ത്യന്‍ പരിസ്ഥിതിയുടെ നട്ടെല്ലാണ് കര്‍ഷകര്‍. ഇത് ഒരു ആഭ്യന്തര വിഷയമാണ്. അത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. ജയ് ഹിന്ദ് എന്നായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ രവി ശാസ്ത്രി ട്വീറ്റ് ചെയ്തത്. ഇന്ത്യ സ്റ്റാന്‍ഡ്‌സ് ടുഗെതര്‍, ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപോഗണ്ട എന്നീ ഹാഷ്ടാഗുകളും ഒപ്പം ചേര്‍ത്തിട്ടുണ്ട് അദ്ദേഹം. ലോകത്തെ ഏറ്റവും ജനാധിപത്യമെന്ന നിലയില്‍ ഇന്ത്യയുടെ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാണെന്ന് അനില്‍ കുംബ്ലെ പറഞ്ഞു.

Recommended Video

cmsvideo
Santhosh Pandit supports Sachin Tendulkar

ഇന്ത്യ ഒരു രാജ്യമെന്ന നിലയില്‍ ഇന്ന് ഒരു പ്രശ്‌നത്തെ പരിഹരിക്കാനുണ്ട്. നാളെയും അതുണ്ടാവും. പക്ഷേ അതിനര്‍ത്ഥം നമ്മള്‍ പരസ്പരം ഒരു ചേരിതിരിവ് ഉണ്ടാക്കുമെന്നല്ല. എല്ലാ പ്രശ്‌നങ്ങളും ശരിയായ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും സുരേഷ് റെയ്‌ന പറഞ്ഞു. കര്‍ഷകര്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഇന്ത്യക്ക് അറിയാം. പുറത്തുനിന്നൊരാളുടെ അഭിപ്രായം ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ പറഞ്ഞു.

English summary
indian cricketers slams rihanna's comments on farmer protest says dont need outsiders opinion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X