കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ സ്ഥിതി രൂക്ഷം കൊവിഡ് ബാധിതർ 32 ലക്ഷം കടന്നു: 24 മണിക്കൂറിൽ പതിനായിരം കടന്ന് മഹാരാഷ്ട്ര!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ 32 ലക്ഷം കടന്നു. മഹാരാഷ്ട്രയിലാണ് ചൊവ്വാഴ്ച ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 31, 67,323 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിന് ശേഷവും പല സംസ്ഥാനങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തിലെത്തിയിട്ടുണ്ട്. പുതിയ കേസുകൾ ബുധനാഴ്ച ആരോഗ്യമന്ത്രാലയം മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുന്നതോടെ മാത്രമേ വ്യക്തമാകുകയുള്ളൂ.

ആനന്ദ് ശര്‍മയും ഭൂപീന്ദര്‍ ഹൂഡയും കത്തയക്കാന്‍ ശ്രമിച്ചു, രണ്ട് മാസം മുമ്പ്, വെളിപ്പെടുത്തി പട്ടേല്‍ആനന്ദ് ശര്‍മയും ഭൂപീന്ദര്‍ ഹൂഡയും കത്തയക്കാന്‍ ശ്രമിച്ചു, രണ്ട് മാസം മുമ്പ്, വെളിപ്പെടുത്തി പട്ടേല്‍

മഹാരാഷ്ട്രയിൽ ഇന്ന് 10, 425 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആന്ധ്രപ്രദേശിൽ 9,927 കേസുകളും കർണാടകത്തിൽ 8,161 കേസുകളും തമിഴ്നാട്ടിൽ 5, 951 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ 5,125 കേസുകളും ദില്ലിയിൽ 1, 54 4 കേസുകളും ഗുജറാത്തിൽ 1096കേസുകളും ഉത്തരാഖണ്ഡിൽ 485 കേസുകളും മണിപ്പൂരിൽ 82 കേസുകളും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റോയിറ്റേഴ്സിന്റെ കണക്ക് അനുസരിച്ച് ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ഇന്ത്യ യുഎസിനേക്കാളും ബ്രസീലിനേക്കാളും മുന്നിലാണെന്നാണ് കണക്കുകളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ പത്ത് ദിവസമായി ഇന്ത്യ 55000 ലധികം കേസുകളാണ് ഓരോ ദിവസവും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.

 coran-093-15

ഇന്ത്യയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത ജനുവരി മുതൽ ജൂലെവരെയുള്ള കാലയളവിനുള്ളിൽ 1.6 മില്യൺ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ലോക്ക്ഡൌൺ പ്രാബല്യത്തിലുള്ള കാലയളവായിരുന്നു ഇത്. ആഗസ്റ്റിന്റെ തുടക്കത്തിലാണ് കൊറോണ വൈറസ് ബാധിതരുടെ എണ്ണം മറ്റൊരു 1.5 മില്യണിലേക്ക് കുതിച്ച് 3.1 മില്യണിലെത്തുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യയ്ക്ക് പിന്നിൽ നാലാമതുണ്ടായിരുന്ന ഇന്ത്യ റഷ്യയെ മറികടന്ന് 32 ലക്ഷം രോഗികളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Indian Croses 32 lakh mark in Coronavirus cases on tursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X