'കൂടെ കിടക്കാന്‍ ക്ഷണിച്ചു'; ദേശീയ സൈക്ലിംഗ് കോച്ചിനെതിരെ പരാതിയുമായി സൈക്ലിംഗ് താരം
മുംബൈ: ദേശീയ സൈക്ലിസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകന് ആര് കെ ശര്മ്മയ്ക്കതിരെ പരാതിയുമായി ദേശീയ താരം. ഇത് സംബന്ധിച്ച് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് താരം പരാതി നല്കി. ആര് കെ ശര്‍മ്മയുടെ പെരുമാറ്റം ശല്യപ്പെടുത്തുന്നതാണെന്നും അനുവാദമില്ലാതെ ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചതായുമാണ് പരാതി.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും താരം പറയുന്നു. ആര് കെ ശര്‍മ്മ തന്റെ മുറിയിലേക്ക് വരാന്‍ തന്നെ നിര്‍ബന്ധിക്കുകയും പരിശീലനത്തിന് ശേഷമുള്ള മസാജ് വാഗ്ദാനം ചെയ്യുകയും ശ്രമിച്ചു എന്നാണ് പരാതി. കഴിഞ്ഞ മാസം സ്ലോവേനിയയില്‍ നടന്ന ഒരു ക്യാമ്പിനിടെ, 'അദ്ദേഹത്തോടൊപ്പം ഉറങ്ങാന്‍' അവളോട് ആവശ്യപ്പെട്ടതായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഇമെയില്‍ അയച്ച പരാതിയില്‍ പറയുന്നു.

താരത്തിനോട് ശര്‍മ്മ അവരെ ഭാര്യയാക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. അവള് എതിര്‍ത്തപ്പോള്‍, 'നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്‍സില്‍ (എന്‍സിഒഇ) നിന്ന് അവളെ മാറ്റി. നിന്റെ കരിയര്‍ നശിപ്പിക്കുമെന്നും റോഡില്‍ പച്ചക്കറികള്‍ വില്‍ക്കേണ്ടി വരുമെന്നുംകോച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. സൈക്ലിസ്റ്റ് ക്യാമ്പ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ശര്‍മ്മ വീട്ടുകാരെ വിളിച്ച് കായികരംഗത്ത് ഭാവിയില്ലാത്തതിനാല്‍ തന്നെ വിവാഹം കഴിച്ച് വിടാന്‍ ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു.
അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ
ഈ മാസം നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലന ക്യാമ്പില്‍ ബാക്കിയുള്ള ഇന്ത്യന്‍ ടീമിനൊപ്പം ശര്‍മ്മ ഇപ്പോഴും സ്ലോവേനിയയിലാണ്. ജൂണ്‍ 14 ന് മടങ്ങിയെത്തും. ആരോപണങ്ങളോട് പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എക്സ്പ്രസിന്റെ കോളുകളോടും സന്ദേശങ്ങളോടും അദ്ദേഹം പ്രതികരിച്ചില്ല. 2014 മുതല്‍ ദേശീയ ടീമിനൊപ്പമുണ്ട് ആര് കെ ശര്‍മ്മ.
സൈക്ലിസ്റ്റിന്റെ പരാതി അന്വേഷിക്കാന്‍ ഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ടെന്ന് സായ് വ്യക്തമാക്കി. പരാതിക്കാരിയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന് സൈക്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ (സിഎഫ്ഐ) യും പറഞ്ഞു. സംഭവത്തില്‍ സി എഫ് ഐയും അന്വേഷണ പാനല്‍ രൂപീകരിച്ചിട്ടുണ്ട്.
'ഞാന്‍ 2022 മെയ് 15 മുതല്‍ 2022 ജൂണ്‍ 14 വരെ സ്ലോവേനിയയിലെ സൈക്ലിംഗ് പരിശീലന ക്യാമ്പിലേക്ക് പോകാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. എല്ലാ ക്രമീകരണങ്ങളും നടത്തിയതിന് എന്റെ ഷെഡ്യൂള്‍ ചെയ്ത യാത്രാ തീയതിക്ക് മൂന്ന് ദിവസം മുമ്പ്, സ്ലോവേനിയയിലെ ഹോട്ടല്‍ ബാല്നിയയിലെ റൂം പങ്കിടണമെന്ന് പറഞ്ഞ് എന്റെ കോച്ച് ആര് കെ ശര്‍മ്മ എന്നെ വിളിച്ചു, സൈക്ലിംഗ് താരത്തിന്റെ പരാതിയില്‍ പറയുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications