കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ സേതുവിനും ഡ്യൂപ്പോ? പ്രതിരോധ വകുപ്പ് പറയുന്നതിങ്ങനെ, സൈനികർക്കും മുന്നറിയിപ്പ്..

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പ് പാകിസ്താൻ ദുരുപയോഗം ചെയ്തേക്കാമെന്ന ആശങ്ക പങ്കുവെച്ച് പ്രതിരോധ മന്ത്രാലയം. ആപ്പിന്റെ പേരിൽ മാറ്റം വരുത്തി വിവരങ്ങൾ ചോർത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് ദി പ്രിന്റാണ് റിപ്പോർട്ട് ചെയ്യുന്നത്.

തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാച്ചെലവ് കേന്ദ്രം വഹിക്കണം: മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാച്ചെലവ് കേന്ദ്രം വഹിക്കണം: മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊറോണ വൈറസ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ വികസിപ്പിച്ചെടുത്തിട്ടുള്ള ആപ്പ് വ്യക്തികളുടെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും ഐസിഎംആറിന്റെ കൊറോണ വൈറസ് പരിശോധനകളുടെ ഡാറ്റാബേസ് ഉപയോഗിച്ച് ക്രോസ് റഫറൻസിനും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുമായി ഉള്ളതാണ്.

പേര് സൂക്ഷിക്കുക...

പേര് സൂക്ഷിക്കുക...

ഇന്ത്യ ഇതിനായി ഉപയോഗിക്കുന്ന ആപ്പിന്റെ പേര് Aarogya Setu എന്നാണ് എന്നാൽ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യ സംഘം AarogyaSetu.apk പേരിൽ ഒരു ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടനിൽ നിന്നും ഇതെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രതിരോധന മന്ത്രാലയത്തിലെ വക്താക്കൾ അറിയിച്ചിട്ടുണ്ട്.

 വ്യാജൻ പണിതരും

വ്യാജൻ പണിതരും


വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഈ മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന വ്യക്തികളുടെ കോണ്ടാക്ട് വിവരങ്ങൾക്കൊപ്പം മറ്റ് പല നിർണായക വിവരങ്ങളും ഇവർക്ക് ചോർത്തിയെടുക്കാൻ സാധിക്കും. ഇതോടെ mygov.in ൽ നിന്നോ ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ നിന്നോ മാത്രേ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പാടുള്ളൂ എന്നും വക്താക്കൾ സൈനികരോട് നിർദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വകുപ്പുകൾക്കും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഫോണിന്റെ ഉടമ അറിയാതെ ഫോണിലെ വിവരങ്ങൾ മറ്റൊരാൾക്ക് ചോർത്തിയെടുക്കാൻ സഹായിക്കുന്നതാണ് പ്രസ്തുുത ആപ്പ്.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രോട്ടോക്കോൾ

സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രോട്ടോക്കോൾ

സുരക്ഷാ ഭീഷണി ഉണ്ടെന്ന് കണ്ടെത്തിയതോടെ ആപ്പ് ഉപയോഗിക്കുന്ന സൈനികർക്ക് ഇത് സംബന്ധിച്ച പ്രോട്ടോക്കോളുകൾ പാലിക്കാൻ നിർദേശമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കന്റോൺമെന്റുകൾ, മിലിട്ടറി സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് പോകുന്ന സാഹചര്യത്തിൽ ഫോണിലെ ലൊക്കേഷൻ സംബന്ധിച്ച സേവനങ്ങൾ സ്വിച്ച് ഓഫ് ചെയ്യുക, ആപ്പ് ഉപയോഗിക്കുന്ന സൈനികർ പദവി, അപ്പോയിന്റ്മെന്റ്, സർവീസ് ഐഡന്റിറ്റി എന്നിവ ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. സൈബർ സുരക്ഷ സംബന്ധിച്ച മറ്റ് മുൻകരുതലുകൾ പാലിക്കാനും നിർദേശിച്ചിട്ടുണ്ട്.

 പ്രവർത്തനം എങ്ങനെ

പ്രവർത്തനം എങ്ങനെ

കൊറോണ വൈറസ് ബാധിതരെ ട്രാക്ക് ചെയ്യുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ആരോഗ്യ സേതു ആപ്പ് ആദ്യ 13 ദിവസത്തിനുള്ളിൽ തന്നെ അഞ്ച് കോടിയിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് നിയമിച്ച കമ്മറ്റിയുടെ മേൽനോട്ടത്തിൽ നീതി ആയോഗും ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പും ചേർന്നാണ് ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. 11 ഭാഷകളിലുള്ള മൊബൈൽ ആപ്പ് ഗൂഗിൾ- ആപ്പിൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാണ്. ബ്ലൂടൂത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആപ്പ് സമീപത്ത് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൃത്യമായി ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോണുകളിൽ നിന്നുള്ള ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും ആപ്പ് ശേഖരിക്കുകയും ഇത് രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യും. രോഗം സ്ഥിരീകരിക്കുന്നവരുമായി ആരെല്ലാമാണ് സമ്പർക്കം പുലർത്തിയത് എന്നറിയുന്നതിനായി ഈ വിവരങ്ങൾ ആപ്പ് ഉപയോഗപ്പെടുത്തുകയും ചെയ്യും.

English summary
Indian Defence staff warns of may fake Aarogya Setu app from Pak opertavies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X