കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വ്യാപാരികളെ വിദേശത്ത് കവര്‍ച്ചയ്ക്കിരയാക്കി; നഷ്ടം രണ്ടരക്കോടിയോളം രൂപ

  • By അന്‍വർ സാദത്ത്
Google Oneindia Malayalam News

പാരിസ്: കച്ചവട ആവശ്യത്തിനായി ഫ്രാന്‍സിലെത്തിയ രണ്ട് ഇന്ത്യന്‍ ഡയമണ്ട് വ്യാപാരികളെ കവര്‍ച്ചയ്ക്കിരയാക്കി. പാരീസ് മെട്രോ സ്‌റ്റേഷനില്‍ വെച്ച് രണ്ടുപേര്‍ ചേര്‍ന്നാണ് ഇവരെ ആക്രമിച്ചത്. കൈയ്യിലുണ്ടായിരുന്ന 3,70,000 ഡോളര്‍(ഏകദേശം രണ്ടരക്കോടി രൂപ) വിലമതിപ്പുള്ള കല്ലുകള്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയി. ബിസിനസ് യോഗത്തില്‍ പങ്കെടുത്ത് മടങ്ങിവരവെയായിരുന്നു സംഭവം.\

റോഹിംഗ്യന്‍ മുസ്ലിംകള്‍ക്ക് ക്യാംപുകളിലും രക്ഷയില്ല
കൈയ്യിലെ ബാഗിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഡയമണ്ടുകള്‍ മോഷണം പോയിട്ടില്ല. വിലപിടിപ്പുള്ള കല്ലുകള്‍ മാത്രമാണ് മോഷണം പോയത്. കവര്‍ച്ച മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ചാണെന്നാണ് പോലീസ് കരുതുന്നത്. മോഷ്ടാക്കളെ പിടികൂടാന്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 robbery

ജ്വല്ലറി കവര്‍ച്ചയ്ക്ക് പേരുകേട്ട സ്ഥലമാണ് പാരീസ്. കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍തന്നെ വലിയ തോതിലുള്ള കവര്‍ച്ച ഇവിടങ്ങളില്‍ നടന്നിട്ടുണ്ട്. റിറ്റ്‌സ് ഹോട്ടലിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന ജ്വല്ലറിയില്‍ വന്‍ കവര്‍ച്ചയ്‌ക്കെത്തിയ സംഘത്തെ അടുത്തിടെ പിടികൂടിയിരുന്നു. മറ്റൊരു സംഭവത്തില്‍ അമേരിക്കന്‍ ടിവി നടി കിം കര്‍ദാഷ്യാനെ പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ കെട്ടിയിട്ട് കവര്‍ച്ചയ്ക്കിരയാക്കി. കത്തിമുനയില്‍ നിര്‍ത്തിയശേഷം താരത്തിന്റെ ഒമ്പത് മില്യണ്‍ യൂറോ വിലമതിപ്പുള്ള ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്.

പാകിസ്ഥാനില്‍ നിന്നുമുള്ള ഈ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഭൂമിയും ജീവിതവും വേണംപാകിസ്ഥാനില്‍ നിന്നുമുള്ള ഈ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഭൂമിയും ജീവിതവും വേണം

ഖത്തറിനെ തകര്‍ക്കാന്‍ ഗൂഢാലോചന; പിന്നില്‍ കളിച്ചത് കുഷ്‌നര്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്ഖത്തറിനെ തകര്‍ക്കാന്‍ ഗൂഢാലോചന; പിന്നില്‍ കളിച്ചത് കുഷ്‌നര്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

English summary
indian diamond traders robbed at paris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X