കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ഇന്ത്യയില്‍ കണ്ണുവയ്ക്കുന്നു; ഐസിസില്‍ നിന്ന് മോചിതനായ ഡോ. രാമമൂര്‍ത്തി

ഇന്ത്യയുടെ വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ച് ഐസിസിന് നല്ല അവബോധമുണ്ടെന്നും രാമമൂര്‍ത്തി

Google Oneindia Malayalam News

ദില്ലി:ലിബിയയില്‍ ഐസിസിന്റെ തടങ്കലില്‍ നേരിട്ട ക്രൂരതകള്‍ ഓര്‍ത്തെടുത്ത് ഇന്ത്യന്‍ ഡോക്ടര്‍. ആന്ധ്രപ്രദേശ് സ്വദേശിയായ ഡോ. കെ രാമമൂര്‍ത്തിയെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ലിബിയയില്‍ നിന്ന് മോചിപ്പിച്ചത്.

18 വര്‍ഷമായി ലിബിയയില്‍ ഡോക്ടറായി സേവനമനുഷ്ടിച്ച് വരുന്ന രാമമൂര്‍ത്തിയെ രണ്ട് വര്‍ഷം മുമ്പാണ് ഐസിസ് പിടികൂടി തടങ്കലിലാക്കിയത്. ഐസിസ് ഇറാഖ്, സിറിയ, നൈജീരിയ എന്നിവിടങ്ങളില്‍ ഐസിസ് നടത്തുന്ന ക്രൂരതകള്‍ ചിത്രീകരിച്ച വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയോട് താല്‍പ്പര്യം

ഇന്ത്യയോട് താല്‍പ്പര്യം

ഭീകരസംഘടനയായ ഐസിസിന് ഇന്ത്യയോട് പ്രത്യേക പ്രതിപത്തി ഉണ്ടെന്നും തങ്ങളുടെ ആശയ പ്രചാരണത്തിന് ഇന്ത്യയെ ഉപയോഗിക്കണമെന്നാണ് ഐസിസ് പദ്ധതിയെന്നും ഡോ. രാമമൂര്‍ത്തി പറയുന്നു. ഇന്ത്യയെക്കുറിച്ചും, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ചും ഐസിസിന് നല്ല അവബോധമുണ്ടെന്നും രാമമൂര്‍ത്തി പറയുന്നു.

ശസ്ത്രക്രിയകള്‍ നടത്താന്‍ ആവശ്യം

ശസ്ത്രക്രിയകള്‍ നടത്താന്‍ ആവശ്യം

ഐസിസിന്റെ ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്താന്‍ ആവശ്യപ്പെടുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നും രാമമൂര്‍ത്തി പറയുന്നു. ഐസിസ് നടത്തുന്ന ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്താന്‍ ആരോഗ്യം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ജയിലില്‍ അടയ്ക്കുകയായിരുന്നുവെന്നും 61 കാരനായ രാമമൂര്‍ത്തി പറയുന്നു. എല്ലാ തരത്തിലുള്ള അക്രമങ്ങളും അവിടെ നിന്നുനേരിട്ടുവെന്നും ഡോക്ടര്‍. 2016ലെ റമാദിനില്‍ മൂന്ന് തവണ കാലിന് വെടിയേറ്റിരുന്നു.

അവര്‍ വിദ്യാ സമ്പന്നരാണ്

അവര്‍ വിദ്യാ സമ്പന്നരാണ്

ഐസിസ് റിക്രൂട്ട് ചെയ്യുന്നവര്‍ വിദ്യാസമ്പന്നരായ യുവാക്കളാണെന്നും സംഘടനയോട് എല്ലാ അര്‍ത്ഥത്തിലും കൂറും ആത്മാര്‍ത്ഥതയും പുലര്‍ത്തുകയും ഓരോ ചട്ടങ്ങളും തെറ്റാതെ പാലിക്കുകയും ചെയ്യുന്നുവെന്നും ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. പത്ത് വയസ്സ് മാത്രം പ്രായമുള്ള കുട്ടിച്ചാവേറുകളും 60 കഴിഞ്ഞവരും കൂട്ടത്തിലുണ്ടെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

പ്രാര്‍ത്ഥന ഇസ്ലാമിന് വേണ്ടി

പ്രാര്‍ത്ഥന ഇസ്ലാമിന് വേണ്ടി

ഇസ്ലാമില്‍ വിശ്വസിക്കുന്ന പോരാളികള്‍ അഞ്ച് നേരവും പ്രാര്‍ത്ഥിക്കുമെന്നും രണ്ട് മാസക്കാലം താനതിന് സാക്ഷിയാണെന്നും രാമമൂര്‍ത്തി. എന്നാല്‍ രണ്ട് മാസത്തിന് ശേഷം അണ്ടര്‍ഗ്രൗണ്ടിലെ ജയിലിലേയ്ക്കും പിന്നീട് സിര്‍ത്തിലെ തടവറയിലേയ്ക്കും മാറ്റുകയായിരുന്നു.

ലിബിയയില്‍ നിന്ന് ജീവിതത്തിലേയ്ക്ക്

ലിബിയയില്‍ നിന്ന് ജീവിതത്തിലേയ്ക്ക്

ഐസിസ് പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിന് സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ക്കും ഡോക്ടര്‍ നന്ദി പ്രകടിപ്പിച്ചു.

English summary
Almost two years after being held captive by ISIS in Libya, Indian doctor K. Ramamurthy, was finally rescued and is all set to be brought to his home to Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X