ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് യുകെ മടുത്തു? പോകുന്നത് ഗള്‍ഫിലേക്കും ഓസ്ട്രേലിയയ്ക്കും: ഇതാണ് കാരണം
ഒരു കാലത്ത് ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും സ്വപ്ന ഭൂമിയായിരുന്നു അമേരിക്കയും യുകെയുമൊക്കെ. മികച്ച ജോലി, ഉയര്‍ന്ന ജീവിത നിലവാരം എന്നിവയൊക്കെ സ്വപനം കണ്ടാണ് പലരും മെഡിസിന് പഠനത്തിനു ശേഷം യുകെയിലേക്കും മറ്റും കുടിയേറുന്നത്. മികച്ച കരിയറും പ്രൊഫഷണല്‍ അംഗീകാരവും ലഭിക്കുന്നതിനാല്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആദ്യത്തെ ചോയ്സായിരുന്നു യുകെ.
എന്നാല്‍ സമ്പന്ന രാജ്യങ്ങള്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ വിദേശത്തെ തൊഴിലവസരങ്ങളും കുറഞ്ഞു. ഇന്ത്യയെ അപേക്ഷിച്ച് ഉയര്‍ന്ന ജീവിതച്ചെലവും ജോലി സമ്മര്‍ദവുമൊക്കെ വിദേശ രാജ്യങ്ങളിലെ താമസം കഠിനമാക്കി. ഇതോടെ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ യുകെ ഉപേക്ഷിച്ച് മിഡില്‍ ഈസ്റ്റിലേക്കും ഓസ്ട്രേലിയയിലേക്കുമൊക്കെ പോകാന്‍ തുടങ്ങി.
യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാര്‍ക്കിടയില്‍ രാജ്യം വിടാനുള്ള പ്രവണത വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

യുകെയിലെ ഉയര്‍ന്ന ജീവിതച്ചെലവും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ശമ്പളവുമാണ് ഡോക്ടര്‍മാരെ മാറിച്ചിന്തിപ്പിക്കുന്നത്. ഉയര്‍ന്ന ശമ്പള നിരക്കിലുള്ള ഒരു കണ്‍സള്‍ട്ടന്റ് തന്റെ വരുമാനത്തിന്റെ 45 ശതമാനം ആദായ നികുതിയായും രണ്ടു ശതമാനം ഇന്‍ഷുറന്‍സായും നല്‍കേണ്ടി വരുന്നു. ഇതുകൂടാതെ പെന്ഷന് ഇനത്തിലും വലിയൊരു തുക മാറ്റിവെക്കേണ്ടതുണ്ട്. ഓസ്ട്രേലിയ, കാനഡ, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയിലെ ശമ്പളത്തില്‍ നിന്ന് വളരെ കുറഞ്ഞ സാമ്പത്തിക ലാഭമാണ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. അതിനാല്‍ ഈ രാജ്യങ്ങളിലേക്കു കുടിയേറുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇന്ത്യയിലേക്കുള്ള മടങ്ങുന്നവരും ഏറെയാണ്.
യുകെയില്‍ നിയമാനുസൃതമായി താമസിക്കുന്നവരെ പോലും പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ കുടിയേറ്റ നയങ്ങള്‍. വര്‍ക്ക് വിസ അനുവദിക്കുന്നതില്‍ യുകെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യക്കാര്‍ക്ക് നല്കുന്ന ഹെല്‍ത്ത് കെയര്‍ വിസകളില്‍ 67 ശതമാനവും നഴ്സുമാര്‍ക്കുള്ള വിസകളില്‍ 79 ശതമാനവും കുറവുണ്ടായി.
യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുന്ന ജിഎംസി രജിസ്ട്രേഷനായി നടത്തുന്ന പിഎല്‍എബി പരീക്ഷകള്‍ ചെലവേറിയതാണെന്നതും വിജയിക്കുന്നവര്‍ക്ക് പോലും തൊഴില്‍ സുരക്ഷ കുറവാണെന്നതും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ വലിയൊരു പ്രശ്നമാണ്. ഇതു കൂടാതെ ഇന്ത്യക്കാര്‍ക്കു നേരെയുള്ള വംശീയമായ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നത് ആ രാജ്യത്തോടുള്ള മമത കുറയാന്‍ കാരണമായിട്ടുണ്ട്.
ചികിത്സ ലഭിക്കാന്‍ കാത്തിരിക്കുന്ന രോഗികളുടെ നീണ്ട ലിസ്റ്റും ഡോക്ടര്‍മാരുടെ ജോലി സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഇതുകാരണത്താല്‍ പലരും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടി ഓസ്ട്രേലിയയിലേക്കോ മിഡില്‍ ഈസ്റ്റിലേക്കോ പോകാനാണ് താല്‍പ്പര്യപ്പെടുന്നത്. ചില ഡോക്ടര്‍മാര്‍ ഇന്ത്യയിലെ ആരോഗ്യ മേഖലയിലുണ്ടാകുന്ന വളര്‍ച്ച കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓസ്ട്രേലിയയിലെ കാലാവസ്ഥ ഇന്ത്യക്കാര്‍ക്ക് അനുകൂല ഘടകമാണ്. ഈ പ്രവണത തുടരുകയാണെങ്കില്‍ യുകെയിലെ ആരോഗ്യ രംഗത്ത് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ പ്രാതിനിധ്യം വരും വര്‍ഷങ്ങളില്‍ ഗണ്യമായി കുറയാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ആരോഗ്യ രംഗത്തുള്ളവര്‍ നല്‍കുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications