കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധനത്തെ ചോദ്യം ചെയ്ത പ്രതിഭ, ജെഎന്‍യുവിലെ തുടക്കം, അഭിജിത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി അടക്കമുള്ള മൂന്ന് പേര്‍ പങ്കിട്ടിരിക്കുകയാണ്. അറിയാ കഥകള്‍ ഒരുപാടുണ്ട് ബാനര്‍ജിക്ക്. ജെഎന്‍യുവിലെ പഠനം മുതലുള്ള കാര്യം എല്ലാവരെയും അമ്പരിപ്പിക്കുന്നതാണ്. സ്വന്തം ഭാര്യയും വിദ്യാര്‍ത്ഥിയുമായ എസ്തര്‍ ദുഫ്‌ളോയ്‌ക്കൊപ്പമാണ് ബാനര്‍ജി പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. അത് തന്നെ നൊബേലിലെ വലിയൊരു അംഗീകാരമാണ്.

മുമ്പ് മാഡം ക്യൂറിക്കും പിയറി ക്യൂറിക്കും ഇത്തരത്തില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത്ത്് ഇന്ത്യയിലെ അനുഭവങ്ങളില്‍ നിന്നാണ് ലോകത്തെ ദാരിദ്ര്യ നിര്‍മാര്‍ജനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് സംഭാവന നല്‍കുന്നത്. മൈക്കല്‍ ക്രമറില്‍ നിന്നാണ് ദാരിദ്ര്യ നിര്‍മാര്‍ജനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അഭിജിത്ത് ശേഖരിക്കുന്നതും അത് ലോക ജനസംഖ്യക്ക് തന്നെ വളരെ ഉപകാരപ്രദമായി മാറുന്നതും.

കൊല്‍ക്കത്തയിലെ പഠനം

കൊല്‍ക്കത്തയിലെ പഠനം

കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലെ പഠനമാണ് ബാനര്‍ജിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. മാതാപിതാക്കളും സാമ്പത്തിക വിദ്ഗധരുമായ നിര്‍മല ബാനര്‍ജി, ദീപക് ബാനര്‍ജി എന്നിവര്‍ അഭിജിത്തിന്റെ ജീവിതത്തെ നന്നായി സ്വാധീനിച്ചിരുന്നു. 1981ലെ ബിരുദ പഠനത്തിന് ശേഷമാണ് അദ്ദേഹം ജെഎന്‍യുവില്‍ എത്തുന്നത്. ജെഎന്‍യുവിലെ പഠനമാണ് സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ അഭിജിത്തിനെ സഹായിച്ചത്. 1988ലാണ് അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡി എടുക്കുന്നത്.

മസാചുസെറ്റ്‌സിലെ പദവി

മസാചുസെറ്റ്‌സിലെ പദവി

മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസര്‍ പദവിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ആഗോള തലത്തില്‍ ദാരിദ്ര്യം ഏതൊക്കെ രീതിയില്‍ ജനജീവിതത്തെ ബാധിക്കുമെന്നും, അതിനെ മറികടക്കാന്‍ ഏതൊക്കെ മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഇത്ര ലളിതമായ രീതിയാണ് അദ്ദേഹം നൊബേലിന് അര്‍ഹനാക്കിയത്. മൈക്കല്‍ ക്രമറിനൊപ്പം ചേര്‍ന്ന ബാനര്‍ജി കൂടുതല്‍ മേഖലയിലേക്ക് പഠനം വ്യാപിപ്പിച്ചു. ഒപ്പം ജീവിത പങ്കാളിയായ എസ്തര്‍ ദുഫ്‌ളോയും സമാന സംഭാവനകളാണ് നല്‍കിയത്.

നോട്ടുനിരോധനത്തെ തുറന്നെതിര്‍ത്തു

നോട്ടുനിരോധനത്തെ തുറന്നെതിര്‍ത്തു

നോട്ടുനിരോധനത്തിന് പിന്നിലെ യുക്തി എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ലെന്നായിരുന്നു അഭിജിത്ത് പറഞ്ഞത്. എന്തുകൊണ്ടാണ് രണ്ടായിരം രൂപയുടെ നോട്ടുകള്‍ കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. വിചാരിക്കുന്നതിലും എത്രയോ വലുതായിരിക്കും അതിന്റെ പരിണിത ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. നോട്ടുനിരോധനം കഴിഞ്ഞ് 50 ദിവസത്തിന് ശേഷമായിരുന്നു അഭിജിത്തിന്റെ ഈ തുറന്നു പറച്ചില്‍. ലോകരാജ്യങ്ങള്‍ അമ്പരപ്പോടെയാണ് ഈ തീരുമാനത്തെ കണ്ടതെന്നായിരുന്നു അഭിജിത്ത് പറഞ്ഞത്.

ന്യായ് പദ്ധതി

ന്യായ് പദ്ധതി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച വിപ്ലവകരമായ പദ്ധതിയായിരുന്നു ന്യായ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അഭിജിത്തായിരുന്നു. രാഹുല്‍ അദ്ദേഹത്തോട് നിര്‍ദേശം തേടിയിരുന്നു. സാധാരണക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിയായിരുന്നു ന്യായ്. ഇത് ഇന്ത്യയിലെ ദാരിദ്ര്യത്തെ ഇല്ലാതാക്കുമെന്നും, എല്ലാവരിലേക്കും പണം എത്തുന്ന രീതിയാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തി കാണിച്ചത്. സാമ്പത്തിക അച്ചടക്കം മനസ്സില്‍ കണ്ട് അഭിജിത്ത് നിര്‍ദേശിച്ച പദ്ധതി കൂടിയാണ് ന്യായ്. വിപണിയിലേക്ക് കൂടുതല്‍ പണം എത്തുകയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക മേഖല വന്‍ വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.

 സാമ്പത്തിക നൊബേല്‍ മൂന്ന് പേര്‍ക്ക്.... ഇന്ത്യക്ക് അഭിമാനമായി അഭിജിത് ബാനര്‍ജി!! സാമ്പത്തിക നൊബേല്‍ മൂന്ന് പേര്‍ക്ക്.... ഇന്ത്യക്ക് അഭിമാനമായി അഭിജിത് ബാനര്‍ജി!!

English summary
indian economist abhijit banerjee once openly questions demonetisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X