കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ച് വരവിന്‍റെ പാതയില്‍ സമ്പദ് വ്യവസ്ഥ; മൂന്നാം പാദത്തില്‍ ജിഡിപിയില്‍ 0.4 ശതമാനം വളര്‍ച്ച

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസും ലോക്ക് ഡൗണും സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്നും രാജ്യം തിരിച്ച് കയറുന്നതിന്‍റെ സൂചനകള്‍ നല്‍കി ജിഡിപിയില്‍ വളര്‍ച്ച. 2020-2021 സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 0.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റികൽ ഓഫീസ്. ആദ്യ രണ്ട് പാദങ്ങളിലെ വന്‍ ഇടിവിന് ശേഷമാണ് ഈ വളര്‍ച്ച എന്നത് പ്രതീക്ഷയേകുന്നതാണ്. ആദ്യ പാദത്തില്‍ 24.4 ശതമാനവും രണ്ടാം പാദത്തില്‍ 7.3 ശതമാനം ഇടിവുമായിരുന്നു ജിഡിപിയില്‍ ഉണ്ടായിരുന്നത്.

കൊവിഡ് ആഘാതം സൃഷ്ടിക്കുന്നതിന് മുമ്പുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മാതൃകയില്‍ വളര്‍ച്ചയുടെ പാതയിലേക്ക് ജിഡിപി തിരിച്ചെത്തിയതിന്‍റെ തെളിവാണ് 0.4 ശതമാനം വളര്‍ച്ചയെന്നായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. കാര്‍ഷിക മേഖലയില്‍ 3.9 ശതമാനം വളര്‍ച്ചയാണ് ഒക്ടോബര്‍-ഡിസംബര്‍ പാദവാര്‍ഷികത്തില്‍ രേഖപ്പെടുത്തിയത്. ആദ്യ പാദവാര്‍ഷികത്തില്‍ ഇത് 3.3 ശതമാനവും രാണ്ടാം പാദത്തില്‍ മൂന്ന് ശതമാനവും ആയിരുന്നു.

gdp

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

അതേസമയം മൂന്നാം പാദത്തിലും വ്യാപാര, ഹോട്ടൽ വ്യവസായ വളർച്ച 7.7 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. ഉൽ‌പാദന മേഖലയുടെ ഉത്പാദനം 1.6 ശതമാനവും നിർമാണമേഖല 6.2 ശതമാനം മുന്നേറിയിട്ടുണ്ട്. 7.3 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങളില്‍ ഉണ്ടായിരിക്കുന്നത്. മൂന്നാം പാദത്തിലെ ജിഡിപി 36.22 ലക്ഷം കോടി രൂപയായിട്ടാണ് കണക്കാക്കുന്നത്. 2019-20 മൂന്നാം പാദത്തിൽ 36.08 ലക്ഷം കോടി രൂപയിൽ നിന്ന് 0.4 ശതമാനം വളർച്ചയാണ് ഇപ്പോള്‍ കാണിക്കുന്നത്.

കോണ്‍ഗ്രസിന് 90 സീറ്റ്; ലീഗിന് രണ്ട് സീറ്റ് കൂടുതല്‍, പിണറായിക്കെതിരെ ദേവരാജന്‍, യുഡിഎഫിലെ ചര്‍ച്ചകോണ്‍ഗ്രസിന് 90 സീറ്റ്; ലീഗിന് രണ്ട് സീറ്റ് കൂടുതല്‍, പിണറായിക്കെതിരെ ദേവരാജന്‍, യുഡിഎഫിലെ ചര്‍ച്ച

ഹോട്ടായി അനഘ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ? | Oneindia Malayalam

English summary
Indian economy on the path to recovery; GDP growth of 0.4 per cent in the third quarter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X