കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഡിപി ഇടിഞ്ഞ് തകരുന്നു; ഇന്ത്യയുടെ റേറ്റിങ് കുറച്ചു, ആറു വര്‍ഷത്തിന് ശേഷം ആദ്യം

Google Oneindia Malayalam News

ദില്ലി: 2019 ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് തിരിച്ചടിയുടെ വര്‍ഷമാണ്. സാമ്പത്തിക മേഖലയിലെ മന്ദഗതി, കമ്പനികളിലെ തൊഴില്‍ നഷ്ടം, രൂപയുടെ മൂല്യമിടിവ് തുടങ്ങി തുടര്‍ച്ചയായ തിരിച്ചടികളാണ് സമ്പദ് മേഖലയില്‍ നേരിടുന്നത്. ഈ വര്‍ഷം രണ്ടാം പകുതിയില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറ് വര്‍ഷത്തിനിടെ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത് ആദ്യമാണ്.

07

സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട കണക്കു പ്രകാരം ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ ജിഡിപി 4.5 ശതമാനമായി കുറഞ്ഞു. 2012-13ന് ശേഷം ആദ്യമായിട്ടാണ് ഇത്രയും ഇടിവുണ്ടാകുന്നത്. കഴിഞ്ഞ ആറ് പാദവാര്‍ഷികങ്ങളായി ഇന്ത്യയുടെ ജിഡിപി കുറഞ്ഞുവരികയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ജിഡിപിയില്‍ ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചതിനേക്കാള്‍ 1.5 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് ഇന്ത്യ ടുഡെയുട ഡാറ്റ ഇന്റലിജന്‍സ് യൂണിറ്റ് പറയുന്നത്.

കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍ പെട്ടു; തിരിച്ചെത്താന്‍ മോഹം, ഏറ്റെടുക്കില്ലെന്ന് ടിഎംസികൂറുമാറി ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍ പെട്ടു; തിരിച്ചെത്താന്‍ മോഹം, ഏറ്റെടുക്കില്ലെന്ന് ടിഎംസി

എട്ട് ധനകാര്യ സ്ഥാപനങ്ങളും റേറ്റിങ് ഏജന്‍സികളും ഇന്ത്യയുടെ ജിഡിപിയില്‍ ഈ വര്‍ഷം ആദ്യത്തില്‍ പ്രഖ്യാപിച്ച പ്രതീക്ഷാ വളര്‍ച്ചാ നിരക്കുമായി താരതമ്യം ചെയ്താണ് ഡിഐയു പരിശോധന നടത്തിയത്. റിസര്‍വ് ബാങ്ക്, എസ്ബിഐ, ലോക ബാങ്ക്, എഡിബി, ഐഎംഎഫ്, ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളായ ക്രിസില്‍, മൂഡിസ്, കെയര്‍ റേറ്റിങ് തുടങ്ങിയവരുടെ കണക്കുകളാണ് ഡിഐയു താരതമ്യം ചെയ്തത്.

ആറുകോടിയുടെ ബംബര്‍ അടിച്ചു; തൊട്ടുപിന്നാലെ നിധി, തൊട്ടതെല്ലാം പൊന്നാക്കി രത്‌നാകരന്‍ പിള്ളആറുകോടിയുടെ ബംബര്‍ അടിച്ചു; തൊട്ടുപിന്നാലെ നിധി, തൊട്ടതെല്ലാം പൊന്നാക്കി രത്‌നാകരന്‍ പിള്ള

2018നേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച ഈ വര്‍ഷമുണ്ടാകുമെന്ന് എട്ട് സ്ഥാപനങ്ങളും വിലയിരുത്തിയിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ 7.3 ശതമാനം ജിഡിപി വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. വര്‍ഷാവസാനം 5.8 ശതമാനമായി കുറയുകയാണ് ചെയ്തത്. അതായത് പ്രതീക്ഷിച്ച വളര്‍ച്ചയില്‍ നിന്നും 1.5 ശതമാനത്തിന്റെ കുറവ് വന്നിരിക്കുന്നു. ഇന്ത്യ സാമ്പത്തിക ഞെരുക്കത്തിലേക്ക് പോകുകയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചത്.

English summary
Indian Economy: Rating agencies slice India's GDP growth by 1.5%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X